You are Here : Home / USA News

മര്‍ത്തോമ ഭദ്രാസന യൂത്ത്‌ കോണ്‍ഫറന്‍സ്‌ ഡലവയറില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 06, 2015 08:30 hrs UTC

ഡലവയര്‍(ഫിലഡല്‍ഫിയ): നോര്‍ത്ത്‌ അമേരിക്ക-യൂറോപ്പ്‌ ഭദ്രാസനത്തിന്റെ ആഭ്യമുഖ്യത്തില്‍ 36ാമത്‌ മാര്‍ത്തോമ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ജൂലൈ 30 മുതല്‍ ഓഗസ്റ്റ്‌ 2 വരെ വെസ്റ്റ്‌ ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടത്തപ്പെടുന്നു. നോര്‍ത്ത്‌ അമേരിക്ക-കാനഡ- യൂറോപ്പ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള മാര്‍ത്തോമ ഇടവകയിലെ യുവജനങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. അഭിവന്ദ്യ ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ്‌ റവ. ഡോ. ഗീവര്‍ഗീസ്‌ മാര്‍ തെയോഡോഷ്യസ്‌, 2005 മുതല്‍ യുവാക്കള്‍ക്കിടയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന ന്യൂയോര്‍ക്കില്‍ നിന്നുളള ഡോ. ഷോണ്‍ രാജന്‍ എന്നിവരാണ്‌ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകര്‍. റവ. ഡെന്നിസ്‌ ഏബ്രഹാം (സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍), റവ. ജോര്‍ജ്‌ ചെറിയാന്‍ (മിഡ്‌ വെസ്റ്റ്‌ റീജിയന്‍, റവ. ഷിബി ഏബ്രഹാം (നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയന്‍ തുടങ്ങിയവര്‍ വിവിധ പഠന ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്റെ ഒന്നാംഘട്ടം ജൂണ്‍ 14 ന്‌ അവസാനിക്കും. ജൂണ്‍ 28 വരെയാണ്‌ രജിസ്‌ട്രേഷന്‍ സ്വീകരിക്കുക. ഫിലഡല്‍ഫിയ ഡെലിവയര്‍ വാലി സെന്റ്‌ തോമസ്‌ മാര്‍ത്തോമ ചര്‍ച്ചാണ്‌ മുപ്പത്തി ആറാമത്‌ വാര്‍ഷിക സമ്മേളനത്തില്‍ ആതിഥേയത്വം വഹിക്കുന്നത്‌. റോമന്‍സ്‌ അഞ്ചാം അധ്യായത്തില്‍ നിന്നുളള ഭാഗങ്ങളാണ്‌ സമ്മേളനത്തില്‍ പ്രധാനമായും അവതരിപ്പിക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. ഭദ്രാസന ഇടവകകളില്‍ നിന്നുളള യൂത്ത്‌ ലീഗ്‌ അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ വന്ന ്‌ സംബന്ധിക്കണമെന്ന്‌ കോണ്‍ഫറന്‍സ്‌ ഭാരവാഹികള്‍ അറിയിച്ചു. സെന്റ്‌ തോമസ്‌ ഇടവകയില്‍ ഈ മാസമാദ്യം ചുമതലയേറ്റ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നും ആദ്യമായ്‌ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്ക്‌ പ്രവേശിച്ച അമേരിക്കന്‍ പൗരത്വമുളള റവ. റോയ്‌ തോമസച്ചന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തന നിരതമായിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.