You are Here : Home / USA News

'നാമി' നോര്‍ത്ത് അമേരിക്കന്‍ മലയാളീ ഓഫ് ദി ഇയര്‍ നാലാം ഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍

Text Size  

Story Dated: Saturday, June 06, 2015 08:52 hrs UTC

'നാമി' നോര്‍ത്ത് അമേരിക്കന്‍ മലയാളീ ഓഫ് ദി ഇയര്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിന്റെ നാലാം ഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍ ശനിയാഴ്ച 12 മണിക്കുള്ള ന്യൂസ് ബുള്ളറ്റിന്‍ വഴി പ്രഖ്യാപിക്കുന്നു.
നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ നന്മക്കായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിസ്വാര്‍ധമായി പ്രവര്ത്തിച്ച അമേരിക്കയില്‍ ആദ്യ കാലങ്ങളില്‍ മുതല്‍ പ്രവര്ത്തിച്ച വ്യെക്തികളെ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയറിന് വേണ്ടി നോമിനേറ്റ് ചെയ്യുകയും അതിനു ശേഷം ഓണ്‍ലൈന്‍ വോടിംഗ് വഴി ഒരു നാമിയെ തിരഞ്ഞെടുക്കുന്നതിന്റെ എല്ലാ രണ്ടാഴ്ചയും കൂടുമ്പോള്‍ തയ്യാറാക്കിയ നാലാം ഘട്ട ഫലങ്ങള്‍ ആണിത്.
അര്‍ഹരായ ഒട്ടേറെ പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നും വരും വര്‍ഷങ്ങളില്‍ മറ്റുള്ളവരെയും നോമിനേറ്റു ചെയ്യുന്നതുമായിരിക്കും. പ്രവാസി മലയാളികള്‍ക്കിടയില്‍ സമഗ്രമായ സംഭാവനകള്‍ നല്കിയവരെ ഇപ്പോള്‍ തന്നെ ചാനലിനെ അറിയിക്കാനുള്ള അവസരവും ഇപ്പോള്‍ ഉണ്ട്. namy@pravasichannel.com എന്ന ഇമെയില്‍ വഴി ഇപ്പോളെ ആര്‍ക്കും 2016 ലേക്കുള്ള നോമിനീകളെ അറിയിക്കുകയും, പ്രവാസി ചാനലിന്റെ ബോര്‍ഡ് ഓഫ് ഡയറക്റ്റ് അംഗങ്ങള്‍ അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതും ആയിരിക്കും.
അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനല്‍ നല്കുന്നത്. പ്രവാസി ചാനല്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി നിമിഷങ്ങല്‍ക്കുള്ളില്‍ വോട്ട് ചെയ്യനുള്ള വളരെ ലളിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ജൂലൈ 11 വരെ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബര്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ വച്ച് അവാര്‍ഡ് ജേതാവിനെയും മറ്റു നോമിനീകളെയും ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും, കൂടാതെ അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ് നല്‍കുക. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമാണ് വോടിംഗ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.
'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015' 'ചഅങഥ' യെക്കുറിച്ച് കൂടുതല് അറിയുവാന് പ്രവാസി ചാനലിന്റെ നമ്പറില്‍ വിളിക്കുക 19083455983. അല്ലെങ്കില്‍ ഇമെയില്‍ : namy@pravasichannel.com, worldwide viewing via www.pravasichannel.com

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.