You are Here : Home / USA News

പി.സി.എന്‍.എ.കെ ഒക്‌ലഹോമ സ്‌റ്റേറ്റ്‌ കണ്‍വന്‍ഷനും പ്രമോഷണല്‍ യോഗവും

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, April 15, 2015 08:52 hrs UTC

ന്യുയോര്‍ക്ക്‌: ജൂലൈ 2 മുതല്‍ 5 വരെ സൗത്ത്‌ കരോലിനയില്‍ വെച്ച്‌ നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്‌ത്‌ സമൂഹത്തിന്റെ ഐക്യ കൂട്ടായ്‌മയായ പി.സി.എന്‍.എ.കെയുടെ 33-മത്‌ കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസ്‌ത്‌ സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന്ധിക്കുന്ന ഒക്‌ലഹോമ സ്‌റ്റേറ്റ്‌ കണ്‍വന്‍ഷനും പ്രമോഷണല്‍ യോഗവും മെയ്‌ 2 ശനിയാഴ്‌ച വൈകിട്ട്‌ 6ന്‌ ഒക്‌ലഹോമ യൂക്കോണിലുള്ള ഐ.പി.സി എബനേസര്‍ സഭാ ഹാളില്‍ നടക്കും. സമ്മേളനത്തില്‍ റവ.ഷിബു തോമസ്‌ മുഖ്യപ്രഭാഷണം നടത്തും. സ്‌റ്റേറ്റ്‌ പ്രതിനിധി ഡോ.ജോണ്‍ വര്‍ഗീസ്‌ ക്രമീജരണങ്ങള്‍ക്ക്‌ നേത്രുത്വം നല്‍കും. ഗോസ്‌പല്‍ വോയ്‌സ്‌ നേത്രുത്വം നല്‍കുന്ന ആത്മീയ ഗാന ശുശ്രൂഷയും യോഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്‌. `ബില്ലിഗ്രഹാമിന്റെ നാട്ടിലൊരു കോണ്‍ഫ്രന്‍സ്‌'' എന്ന നാമകരണം ചെയ്‌തിരിക്കുന്ന പി.സി.എന്‍.എ.കെ 2015 സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി കണ്‍വീനര്‍ റവ. ബിനു ജോണ്‍, സെക്രട്ടറി ബ്രദര്‍ ടോം വര്‍ഗീസ്‌, ട്രഷറാര്‍ ബ്രദര്‍ റെജി ഏബ്രഹാം, ബ്രദര്‍ ബിജോ തോമസ്‌, ബ്രദര്‍ നെബു സ്‌റ്റീഫന്‍ തുടങ്ങിയവര്‍ അറിയിച്ചു. സൗത്ത്‌ കരോലിനയിലെ ഗ്രീന്‍വില്‍ സിറ്റിയിലെ പ്രസിദ്ധമായ ഹോട്ടല്‍ ഹയാട്ട്‌ റീജന്‍സിയിലാണ്‌ ആത്മീയ സമ്മേളനം നടത്തുന്നത്‌. പല തരത്തിലും പുതുമകള്‍ ഉള്‍ക്കെള്ളുന്ന ഈ കോണ്‍ഫ്രന്‍സ്‌ പെന്തക്കോസ്‌ത്‌ അനുഭവങ്ങളിലേക്ക്‌ വിശ്വാസ സമൂഹം മടങ്ങിവരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്‌ഥാനങ്ങളില്‍ പ്രമോഷണല്‍ മീറ്റിംഗുജളും, പ്രാര്‍ത്ഥനാ സമ്മേളനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. പ്രസിന്ധരായ നിരവധി ദൈവദാസി ദാസന്മാര്‍ പരിശുന്ധാത്മ നിറവില്‍ ഒത്തുചേരുന്ന ആത്മീയ സംഗമത്തില്‍ സ്വദേശത്തുനിന്നും, വിദേശത്ത്‌ നിന്നുമുള്ള അനുഗ്രഹിക്കപ്പെട്ട ദൈവവചന പ്രഭാഷകര്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരും. നാഷണല്‍ വി.ബി.എസ്‌, മീഡിയ കോണ്‍ഫ്രന്‍സ്‌ എന്നിവ ഈപ്രാവശ്യത്തെ ജോണ്‍ഫ്രന്‍സിന്റെ പ്രത്യേകതയാണ്‌. വിത്യസ്‌തമായ പ്രോഗ്രാമുകള്‍, മികച്ച താമസ-ഭക്ഷണ-യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മാഹയോഗത്തോട്‌ അനുബന്ധിച്ച്‌ കുറ്റമറ്റ രീതിയില്‍ ക്രമീജരിക്കുന്നതിനായി നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്‌തുകാരായ ദൈവ ജനത്തിന്റെ കൂട്ടായ്‌മയായ പി.സി.എന്‍.എ.കെ കേരളത്തിനു പുറത്ത്‌ വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്‌ത്‌ സംഗമമാണ്‌. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പ്രാര്‍ഥിക്കുവാനും സമ്മേളനത്തില്‍ പങ്കെടുക്കുവാനും സംഘാടജര്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: WWW.PCNAKONLINE.ORG

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.