ഗാല്‍വെസ്റ്റണില്‍ എത്തിയ ആദ്യകാല പ്രവാസി മലയാളികളുടെ സംഗമം ഏപ്രില്‍ 14-ന്
Text Size
Jeemon Ranny
jeemonranny@gmail.com
Story Dated: Thursday, April 16, 2015 10:23 hrs UTC
ഹൂസ്റ്റണ്‍: ഇന്ത്യയില്‍ നിന്നും 1970 -71 വര്‍ഷങ്ങളില്‍ ഗാല്‍വെസ്റ്റണ്‍ യുടിഎംബി (UTMB) ആശുപത്രിയില്‍ ഇമിഗ്രന്റായും എക്സ്ചേഞ്ച് വിസിറ്റിംഗ് വിസയിലും എത്തിച്ചേര്‍ന്ന നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും ഒരു സൗഹൃദ സംഗമം ഏപ്രില്‍ 24-ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഗാല്‍വെസ്റ്റണിലുള്ള ഫാര്‍ലി ഗേള്‍സ് റെസ്റ്റോറന്റില്‍ വെച്ച് (Farley Girls Restaurnt, 801 Post Office Street, Galveston, Texas77550) നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരുന്നു.
ഇതിനോടകം തന്നെ ഹൂസ്റ്റണിലും ഡാളസിലുമുള്ള നിരവധി ആദ്യാകല പ്രവാസി കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. 45 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഈ കൂടിവരവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ തോമസ് ഈശോയുമായി (281 487 4618) ബന്ധപ്പെടുക.
Comments