You are Here : Home / USA News

ഫോമ ഇലക്ഷനില്‍ യുവാക്കളുടെ സാന്നിദ്ധ്യം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, April 24, 2015 06:48 hrs UTC

ഫോമ ഇലക്ഷനില്‍ യുവാക്കാളുടെ സാന്നിദ്ധ്യം 2016-ല്‍ മയാമിയില്‍  ഫോമ അന്താരാഷ്ട്ര  കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ പലരും തുടങ്ങി കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ചിക്കാഗോയില്‍ നിന്നുള്ള  ബെന്നി വാച്ചാചിറയുടെ പേരാണ്‌ ഇതു വരെ വന്നിരിക്കുന്നത്. മറ്റ് സം സ്ഥാനങ്ങളില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും വന്നില്ലെങ്കില്‍ 2018 ലെ കണവ ന്‍ഷന്‍ ചിക്കാഗോയിലായിരിക്കും . ഫോമ രൂപീകൃതമായതിനു ശേഷം ഇതു വരെ ചിക്കാഗോയില്‍ ഫോമയുടെ കണ്‍വന്‍ഷനൊന്നും നടന്നിട്ടില്ല . ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇതു വരെ രണ്ടു പേരാ ണ്‌ ഉയര്‍ന്ന് വന്നിരിക്കുന്നത്. ന്യുജേഴ്സിയില്‍ നിന്നുള്ള ജിബി തോമസ്സ് , ന്യുയോര്‍ക്കില്‍ നിന്നുള്ള ജോസ് എബ്രഹാം എന്നിവര്‍ സെക്രട്ടറി സ്ഥാനത്തേക്ക്  ഇതിനോടകം പ്രവര്‍ത്തനം ​തുടങ്ങി കഴിഞ്ഞു. ഇരുവരും അമേരിക്കയിലെ കല സാംസ്കാരിക മേഖലയില്‍ വിവിധ പ്രോജക്റ്റുകള്‍ വിജയകരമായി ഏറ്റെടുത്ത് നടത്തി കഴിവ് തെളിയിച്ചവരുമാണ്‌. ജോയിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഡിറ്റ്രോയിറ്റില്‍ നിന്നുള്ള വിനോദ് കോണ്ടൂരും മല്‍ സര രം ഗത്തുണ്ട്. ഇപ്പോള്‍ വിനോദ് ഫോമയുടെ ന്യൂസ് ടീം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഫോമയുടെ മുഖ്യധാരയിലേക്ക് യുവാക്കളുടെ താല്പര്യം ഒരു നല്ല സൂചനയായി കരുതുന്നുവെന്ന് ഫോമ  മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ജോണ്‍ റ്റൈറ്റസ് അഭിപ്രായപ്പെട്ടു.ഫോമയുടെ ഭാവി യുവതലമുറയുടെ കൈയില്‍ സുരക്ഷിതമായിരിക്കും . അമേരിക്കയില്‍ ഫോമയുടെ കരുത്ത് ചുരുങ്ങിയ  കാലയളവിനുള്ളില്‍  തെളിയിക്കാനായത്  യുവാക്കളുടെ നിശബദ്ധ സേവനം കൊണ്ടാണെന്നും  അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.