You are Here : Home / USA News

ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലാലി കളപുരക്കല്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, April 24, 2015 11:00 hrs UTC

ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലാലി കളപുരക്കല്‍ മത്സരിക്കുന്നു.ഫോമയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു വനിത സ്ഥാനാര്‍ത്ഥി  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത്. വര്‍ഷങ്ങളായി ന്യുയോര്‍ക്കില്‍ സംഘടന രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യമാണ്‌  ലാലി കളപുരക്കല്‍ . ഫോമയുടെ രൂപീകരണ സമയം മുതല്‍ ലാലിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടനക്ക് ഒരു മുതല്‍ കൂട്ടായിരുന്നു. സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനു വേണ്ടി രൂപം കൊടുത്ത ഫോമ വുമണ്‍സ്  ഫോറത്തിന്റെ വിജയത്തിനു പിന്നിലും ലാലിയുണ്ടായിരുന്നു. ഫിലാഡല്‍ഫിയ ഫോമ കണ്‍വന്‍ഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത "മിസ് ഫോമ " മല്‍സരത്തിനു പിന്നിലെ ബുദ്ധി കേന്ദ്രം ലാലി കളപുരക്കല്‍ ആയിരുന്നു.അമേരിക്കയിലെ ദൃശ്യമാധ്യമ രംഗത്തെ വിദഗ്ധരെ അണിനിരത്തി തികച്ചും പ്രൊഫഷണല്‍ രീതിയിലായിരുന്നു മിസ് ഫോമ സംഘടിപ്പിച്ചിരുന്നത്.  ഫോമയുടെ അധികാര കേന്ദ്രങ്ങളില്‍ വനിത പ്രാതിനിധ്യം കുറവാണെയെന്ന് പരക്കെ പരാതിയുണ്ടായിരുന്നു. വനിതകള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ഉറപ്പിക്കുവാനും കൂടിയാണ്‌ ലാലിയുടെ സ്ഥാനാര്‍ത്ഥിത്വം . ഇതു വരെ മറ്റ് വനിത സ്ഥാനാര്‍ഥികളുടെ പേര്‍ പുറത്ത് വന്നിട്ടില്ല. 2016-ല്‍ മയാമിയില്‍ നടക്കുന്ന ഫോമ കണ്‍വന്‍ ഷനിലാണ്‌ തെരഞ്ഞെടുപ്പ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.