You are Here : Home / USA News

ടീനെക്ക്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ പെരുന്നാള്‍

Text Size  

Story Dated: Friday, May 08, 2015 10:40 hrs UTC

ഫിലിപ്പ്‌ മാരേട്ട്‌

 

ന്യൂജേഴ്‌സി: ടീനെക്ക്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മെയ്‌ 9 ശനി, 10 ഞായര്‍ എന്നീ ദിവസങ്ങളില്‍ ഭക്തി നിര്‍ഭരമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ പെരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ റവ.ഫാ. ബിറ്റി വര്‍ഗീസ്‌ (സെന്റ്‌ ടിക്കോണ്‍ സെമിനാരി) മുഖ്യ കാര്‍മ്മികനായിരിക്കും. ന്യൂജേഴ്‌സിയില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവക, വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ നാമത്തിലുള്ള ഏക ദേവാലയമാണ്‌ . വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ മാധ്യസ്ഥം വഴിയുള്ള പ്രാര്‍ത്ഥന അനേകം അനേകം വിശ്വാസികള്‍ക്ക്‌ ജീവിത അനുഭവങ്ങളില്‍ വിജയം നേടുവാന്‍ സാധിച്ചിട്ടുണ്ട്‌. മെയ്‌ 9 -ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ റെ. ഫാ. ബിറ്റി വര്‍ഗീസിന്‍റെ സുവിശേഷ പ്രഘോഷണം ഉണ്ടായിരിക്കുന്നതാണ്‌.

 

 

വെരി. റവ.ഫാ. വര്‍ഗീസ്‌ പ്ലാന്തോട്ടത്തില്‍ കോറെപ്പിസ്‌കോപ്പാ ശുശ്രൂഷകള്‍ക്ക്‌ സഹകാര്‍മ്മികത്വം നല്‍കും . മെയ്‌ 10ന്‌ ഞായറാഴ്‌ച രാവിലെ 9മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, 10മണിക്ക്‌ റവ.ഫാ. ബിറ്റി വര്‍ഗീസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്‌. ഇടവക വികാരി റവ.ഫാ.ബാബു വര്‍ഗീസ്‌ ശുശ്രൂഷകള്‍ക്ക്‌ സഹകാര്‍മ്മികത്വം നല്‍കും. 12 മണിക്ക്‌ റാസ്സയും തുടര്‍ന്ന്‌ വാഴ്വ്‌, നേര്‍ച്ച വിളമ്പ്‌, സ്‌നേഹ വിരുന്ന്‌, എന്നിവ ഉണ്ടായിരിക്കുന്നതാണ്‌. സെന്റ്‌ ജോര്‍ജ്‌ ഇടവകയുടെ ഈ പെരുന്നാള്‍ ആഘോഷങ്ങളില്‍ വിശ്വാസികള്‍ ഏവരും നേര്‍ച്ചകാഴ്‌ച്ചകളോടു കൂടി വന്ന്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ കര്‍ത്തൃനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി: 215 303 6294, ട്രസ്റ്റി: 9737154205, സെക്രട്ടറി: 201 245 0352, കണ്‍വീനര്‍:201 349 6122.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.