You are Here : Home / USA News

അബദ്ധത്തില്‍ ചാടുന്ന അമേരിക്കന്‍ മലയാളി!

Text Size  

Story Dated: Saturday, May 30, 2015 10:41 hrs UTC

രം അമേരിക്ക ഈ ശനിയാഴ്ച 11 മണിക്ക് പ്രവാസികളുടെ സ്വന്തം ചാനലില്‍.

എണ്ണത്തില്‍ വളരെ കുറച്ചാണ് എങ്കിലും കേരളത്തില്‍ ജനിച്ചു വളര്‍ന്ന ചില ശരാശരി പ്രവാസി മലയാളികളുടെ, ഉയരങ്ങള്‍ കീഴടക്കണം എന്നുള്ള ആഗ്രഹത്തിന് തട ഇടാറുള്ളത്, അവരറിഞ്ഞോ അറിയാതെയോ ചെയ്തുപോയ കൊച്ചു കൈ പിഴകള്‍ ആണ്.

ഡൊമസ്റ്റിക് വയലന്‍സ് മുതല്‍ ഷോപ്പ് ലിഫ്റ്റിംഗ് വരെ, അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ സാധാരണ അഭിമുഖീകരിക്കുന്ന, ജീവിതം മാറ്റിമറിക്കാവുന്ന, പ്രശ്‌നങ്ങളിലേയ്ക്ക് ഒരെത്തിനോട്ടം.

സൂക്ഷിച്ചാല്‍ ദുഖികേണ്ട!! IRS എന്ന് പറഞ്ഞു വരുന്ന ഫോണ്‍ കാള്‍, വിദേശത്ത് വന്‍തുക ലോട്ടറി അടിച്ചു എന്ന് പറഞ്ഞു വരുന്ന SMS, തട്ടിപ്പുകാരും വെട്ടിപ്പുകാരും പല വേഷത്തില്‍, പല ഭാവത്തില്‍, പല രൂപത്തില്‍ നിങ്ങളുടെ മുന്നില്‍ വരും. അവര്‍ കുഴിക്കുന്ന കുഴിയില്‍ വീഴാതെ മുന്നോട്ടുപോകുക എന്നതിലാണ് നിങ്ങളുടെ വിജയം.

പ്രശസ്ത സിനിമാ നിര്‍മ്മിതാവും, ന്യൂജേര്‍സി മലയാളികളില്‍ ഏറ്റവും വാഗ്മിയും ആയ അനിയന്‍ ജോര്‍ജ് മൊടറേറ്റ് ചെയ്യുന്ന ഈ ആഴ്ചയിലെ നമസ്‌കാരം അമേരിക്കയില്‍, പ്രമുഖ അഭിഭാഷകനായ റാം ചീരത്ത്, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ജനറല്‍ സെക്രട്ടറി അനില്‍ പുത്തന്‍ചിറ, വേള്‍ഡ് മലയാളീ കൌണ്‌സിലിന്റെ വൈസ് പ്രസിഡന്റ് സുധീര്‍ നമ്പിയാര്‍ തുടങ്ങിയവര്‍ സംസാരിക്കുന്നു.

മറക്കാതെ കാണുക, ശനിയാഴ 11 മണിക്ക് നമസ്‌കാരം അമേരിക്ക നിങ്ങളുടെ സ്വന്തം പ്രവാസി ചാനലില്‍.

 

ANIL PUTHENCHIRA

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.