You are Here : Home / USA News

തങ്കമ്മ ഉമ്മന്റെ 40ാം ചരമദിനാചരണം ഞായറാഴ്ച സ്റ്റാറ്റണ്‍ ഐലന്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 30, 2015 08:13 hrs UTC

ന്യൂയോര്‍ക്ക്: ഫോമയുടെ പ്രഥമ ജോയിന്റ് സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തനുമായ ശ്രീ.സണ്ണി കോന്നിയൂരിന്റെ മാതാവ് പരേതയായ ശ്രീമതി തങ്കമ്മ ഉമ്മന്റെ 40ആം ചരമദിനാചരണവും അനുസ്മരണ ശുശ്രൂഷയും മെയ് 31ാം തീയതി ഞായറാഴ്ച സ്റ്റാറ്റണ്‍ ഐലന്റില്‍ വച്ച് നടത്തപ്പെടുന്നു. സെന്റ ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കും ഇതര ചടങ്ങുകള്‍ക്കും ഇടവക വികാരി റവ.ഫാ. അലക്‌സ് കെ.ജോയി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. പ്രിയ മാതാവിന്റെ വേര്‍പാടില്‍ തങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്ത വിവിധ മതമേലധ്യക്ഷന്മാര്‍, വൈദികര്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ഏവരോടും നിസ്സീമമായ നന്ദി അറിയിക്കുന്നതോടൊപ്പം ഇതൊരറിയിപ്പായി സ്വീകരിച്ച് മരണാനന്തര ചടങ്ങുകളില്‍ പങ്കുചേരണമെന്ന അഭ്യര്‍ത്ഥിക്കുന്നതായി സണ്ണി കോന്നിയൂര്‍, ഡോക്ടര്‍ സ്‌കറിയ ഉമ്മന്‍, ശ്രീ. വര്‍ഗീസ് ഉമ്മന്‍ എന്നിവര്‍ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.