You are Here : Home / USA News

കേരളാ പെന്തക്കോസ്‌ത്‌ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ എഴുത്തുകാര്‍ക്കുള്ള അവാര്‍ഡുകള്‍

Text Size  

Story Dated: Monday, June 01, 2015 11:11 hrs UTC

രാജന്‍ ആര്യപ്പള്ളില്‍

 

നോര്‍ത്തമേരിക്കയിലും കാനഡയിലും പാര്‍ക്കുന്ന മലയാളി പെന്തക്കോസ്‌തുവിശ്വാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കെ.പി.ഡബ്ലു.എഫ്‌ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ നിശ്ചയിച്ചു. വിവിധ മാദ്ധ്യമങ്ങളില്‍ 2014 -ല്‍ അച്ചടിച്ചു വന്നിട്ടുള്ള കൃതികള്‍ക്കാണ്‌അവാര്‍ഡുകള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വിവിധ വിഭാഗങ്ങളിലുള്ള കൃതികളെ തരംതിരിച്ചും, യുവജന വിഭാഗത്തെ പ്രത്യേകം പരിഗണിച്ചുമാണ്‌ അവാര്‍ഡ്‌ നിര്‍ണ്ണയിച്ചിരിക്കുന്നത്‌.

പാസ്റ്റര്‍ ഡാനിയേല്‍ സാമുവേല്‍ എഴുതിയ `ക്രിസ്‌തുവിന്റെ വരവും അനന്തര സംഭവങ്ങളും' ക്രിസ്‌തുവിന്റെ പുനരാഗമന സംബന്ധമായ ഇനത്തിലും, സിസ്റ്റര്‍ മോളി രാജുവിന്റെ `പ്രേഷിത പ്രകാശം', സുവിശേഷ പ്രവര്‍ത്തന ഇനത്തിലും പുസ്‌തക വിഭാഗങ്ങള്‍ക്കുള്ള അവാര്‍ഡിനര്‍ഹനമായി. സിസ്റ്റര്‍ മേരി ജോസഫ്‌ എഴുതി കേരളാ എക്‌സ്‌പ്രസില്‍ പ്രസിദ്ധീകരിച്ച `ലില്ലി മോള്‍' എന്ന കഥയും, ഇതേ പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ബ്രദര്‍ സാമുവേല്‍ ഗീവര്‍ഗീസിന്റെ `ദി ഓള്‍ഡ്‌ പിയാനോ' എന്ന ഇംഗ്ലീഷ്‌ കവിതയും, സിസ്റ്റര്‍ സിന്ധിയാ പാവമണി എഴുതി സ്വര്‍ഗീയ ധ്വനിയില്‍ പ്രസിദ്ധീകരിച്ച `വാഷ്‌ മൈ ഫീറ്റ്‌ ഓ ലോര്‍ഡ്‌' എന്ന ഇംഗ്ലീഷ്‌ ലേഖനം ആത്മ പ്രചോദന വിഭാഗത്തിലും, സിസ്റ്റര്‍ ബിജി തോമസ്‌ എഴുതി സൈഫോസ്‌ ക്വര്‍ട്ടര്‍ളി യില്‍ പ്രസിദ്ധീകരിച്ച `ക്രൈസ്റ്റ്‌ ഇന്‍ സാംസ്‌' എന്ന ഇംഗ്ലീഷ്‌ ആര്‍ട്ടിക്കള്‍ ദൈവശാസ്‌ത്ര വിഭാഗത്തിലും (യുവജന വിഭാഗം), ഡോക്ടര്‍ വി.ജി. കുര്യന്‍ എഴുതി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച `ഇമോഷണലി ഫോക്കസ്‌ട്‌ തെറാപ്പി ഇന്‍ അഡോളസന്റ്‌സ്‌ ഗ്രീഫ്‌ വര്‍ക്ക്‌: വാട്ട്‌ ഹെല്‍പ്‌സ്‌ ഹെര്‍ത്തി ഗ്രീവിംഗ്‌' ഇംഗ്ലീഷ്‌ കൗണ്‍സിലിംഗ്‌ വിഭാഗത്തിലും, ജോമോന്‍ ഗീവര്‍ഗീസിന്റെ `നിന്റെ ദൈവത്തെ എതിരേല്‍പ്പാല്‍' എന്ന ഗാനം സംഗീത വിഭാഗത്തിലും അവാര്‍ഡുകള്‍ക്ക്‌ അര്‍ഹമായി.
അവാര്‍ഡുകള്‍ 2015 ജൂലൈ 02 മുതല്‍ 05 വരെ സൗത്ത്‌ കരോലിനായില്‍, ഗ്രീന്‍ വില്ലില്‍വച്ച്‌ നടത്തപ്പെടുന്ന പി.സി.എന്‍.എ.കെ കോണ്‍ഫറന്‍സില്‍ വിതരണംചെയ്യുന്നതാണ്‌. താമസ സൗകര്യം ഉറപ്പുവരുത്തുവാന്‍ അവാര്‍ഡു ജേതാക്കള്‍ എത്രയും പെട്ടന്ന്‌ കോണ്‍ഫറന്‍സിന്‌ രജിസ്‌ട്രര്‍ ചെയ്യുവാനഭ്യര്‍ത്ഥിക്കുന്നു.

കെ.പി.ഡബ്ലു.എഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റായി ഡോക്ടര്‍ ബാബു തോമസ്സും, വൈസ്‌ പ്രസിഡന്റായി പാസ്റ്റര്‍ തോമസ്‌ കിടങ്ങാലിലും, സെക്രട്ടറിയയി ബ്രദര്‍ രാജന്‍ ആര്യപ്പള്ളിയും, ജോയിന്റ്‌ സെക്രട്ടറിയായി പാസ്റ്റര്‍ ജോണ്‍ തോമസ്സും, ട്രഷററായി ബ്രദര്‍ ജോയിസ്‌ പി. മാത്യുസും ലേഡിസ്‌ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഷേര്‍ളി ചാക്കോയും പ്രവര്‍ത്തിച്ചു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.