You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സില്‍ അംഗമാകാന്‍ സുവര്‍ണ്ണാവസരം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 02, 2015 02:49 hrs UTC

അമേരിക്കന്‍ വ്യാപാര- വ്യവസായ സംരംഭകര്‍ക്ക്‌ ബിസിനസ്‌ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ വിദഗ്‌ധോപദേശവും, സഹായവും നല്‌കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പുതിയ അംഗങ്ങള്‍ക്ക്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നു. അതിന്റെ ഭാഗമായി ജൂണില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സവിശേഷ ഇളവുകളോടുകൂടിയ മെമ്പര്‍ഷിപ്പ്‌ ഡ്രൈവ്‌ പ്രഖ്യാപിച്ചു. ജൂണ്‍ മാസം 1 മുതല്‍ 30 വരെ ഐ.എ.എം.സി.സിയില്‍ അംഗമാകുന്ന ഏതൊരു സംരംഭകനും ലൈഫ്‌ ടൈം മെമ്പര്‍ഷിപ്പിനു 50 ശതമാനം ഇളവു ലഭിക്കും. വ്യാപാരി വ്യവസായികളുടെ വളര്‍ച്ചയ്‌ക്കുവേണ്ടി വിജ്ഞാനപ്രദമായ സെമിനാറുകള്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള ഐ.എ.എം.സ.സി അമേരിക്കയില്‍ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ സേവനങ്ങള്‍ നല്‍കുന്നതില്‍ എന്നും മുമ്പന്തിയിലായിരുന്നു. ബിസിനസ്‌ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അതിനുതകുന്ന നിയമോപദേശം നല്‍കുക തുടങ്ങിയ സേവനങ്ങള്‍ മെമ്പര്‍മാര്‍ക്ക്‌ ലഭിക്കും.

 

 

അമേരിക്കയിലെ മലയാളി സംരംഭകര്‍ക്ക്‌ ബിസിനസില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കും ഭരണസംവിധാനത്തിനും ഇടയില്‍ നിന്ന്‌ വേണ്ട എല്ലാ സഹായങ്ങളും നല്‍കുക എന്നത്‌ ഐ.എ.എം.സ.സിയുടെ പ്രവര്‍ത്തന ഉദ്ദേശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌. അതിലുപരി സാമൂഹ്യ ബന്ധങ്ങള്‍ വളര്‍ത്തി ബിസിനസ്‌ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ `നെറ്റ്‌ വര്‍ക്കിംഗിനുള്ള' അവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും എന്നുള്ളത്‌ ഐ.എ.എം.സ.സിയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും എന്നു പറഞ്ഞ പ്രസിഡന്റ്‌ മാധവന്‍ ബി. നായര്‍ ഈ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പുതിയ മെമ്പര്‍ഷിപ്പ്‌ ഡ്രൈവില്‍ അംഗങ്ങളാകാന്‍ സംരംഭകരെ ആഹ്വാനം ചെയ്‌തു. അതിനായി താത്‌പര്യമുള്ളവര്‍ ബന്ധപ്പെടുക. മാധവന്‍ ബി. നായര്‍ (പ്രസിഡന്റ്‌ ഐ.എ.എം.സ.സി) 732 718 7355. ഇമെയില്‍: madhavanbnair@hayoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.