You are Here : Home / USA News

സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Thursday, June 04, 2015 10:29 hrs UTC

e ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേക സംഘത്തിന്റെ 12-മത് ഭദ്രാസന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ ആദിത്യമരുളുന്ന ഈ വര്‍ഷത്തെ സമ്മേളനം ജൂലൈ 23 മുതല്‍ 26 വരെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കും. 'To Seel and to find' എന്ന ചിന്താവിഷയത്തെ അധീകരിച്ചുള്ള പഠനങ്ങള്‍ക്ക് സമ്മേളനം വേദിയാകും. 20 വര്‍ഷത്തെ ചരിത്രവുമായി ആത്മീക പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക ആദ്യമായാണ് ഇടവക മിഷന്‍ ഭദ്രാസന സമ്മേളനത്തിന് വേദിയാകുന്നത്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ, മുംബൈ ഭദ്രാസനാധിപന്‍ അഭി.ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, ഡോ.വിനോ ഡാനിയേല്‍(ഫിലാഡല്‍ഫിയ) എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും.

 

കോണ്‍ഫ്രന്‍സിന് അഞ്ഞൂറില്‍ അധികം സഭാ വിശ്വാസികള്‍ ഇതിനോടകം റെജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി അഭി.തിയഡോഷ്യസ് തിരുമേനി മുഖ്യ രക്ഷാധികാരിയും, ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക മിഷന്‍ പ്രസിഡന്റ് റവ.ഡോ.സജു മാത്യു, അസോ.വികാരി.റവ.ജോണ്‍സന്‍ തോമസ് ഉണ്ണിത്താന്‍, കോണ്‍ഫ്രന്‍സ് ജനറല്‍ കണ്‍വീനറും ഭദ്രാസന സന്നദ്ധ സുവിശേക സംഘം സെക്രട്ടറിയുമായ റെജി വര്‍ഗീസ് എന്നിവരോടൊപ്പം രാജന്‍ ഡാനിയേല്‍(റെജിസ്‌ട്രേഷന്‍), ജോസ് പി. ജോര്‍ജ്(സുവനീര്‍), ജോസഫ് ചാണ്ടി(റിസപ്ഷന്‍), സാം തോമസ്, കുഞ്ഞമ്മ എബ്രഹാം(പ്രയര്‍ സെല്‍), ജോസഫൈന്‍ ഈപ്പന്‍(മെഡിക്കല്‍), വര്‍ഗീസ് കെ. ഇടിക്കുള, തോമസ് വര്‍ഗീസ്(ഫൈനാന്‍സ്), സഖറിയ കോശി(പബ്ലിസിററി), മറിയാമ്മ ഉമ്മന്‍ (എന്റര്‍ടയന്‍മെന്റ്), തോമസ് തൈപറമ്പില്‍(ഫുഡ്), റെജി വി. കുര്യന്‍(അക്കോമൊഡേഷന്‍), മാത്യു വര്‍ഗീസ്(ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ടി.വി.മാത്യു( സേഫ്റ്റി), എം.എ.വര്‍ഗീസ്(ഗായക സംഘം), ജോയ് ഈപ്പന്‍(വര്‍ഷിപ്പ്), സാബന്‍ സാം(സ്റ്റേജ്), സജു കോട്ടയം(സൗണ്ട്), ജോണ്‍സന്‍ വര്‍ഗീസ്(വീഡിയോ) എന്നിവര്‍ വിവിധ സബ് കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു. കോണ്‍ഫ്രന്‍സിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറില്‍ നിന്നും ലഭിക്കുന്ന തുക മുംബൈ നവജീവന്‍ സെന്റില്‍ പുതിയ പദ്ധതികള്‍ക്കായി ചിലവഴിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. തിരുവചന പഠനം, സെമിനാറുകള്‍, അനുഗ്രഹീതമായ ആരാധന തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പ്രത്യേകതകളാണ്.

 

അനുഗ്രഹീതമായ ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സഭാ വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഫ്രന്‍സ് സംഘാടക സമിതി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ.സജു മാത്യു-(832) 660- 4281. റെജി വര്‍ഗീസ്-(281) 650- 9630 കോണ്‍ഫ്രന്‍സ് മീഡിയ കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ സഖറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.