You are Here : Home / USA News

എബനേസര്‍ മാര്‍ത്തോമാ ഇടവകയുടെ വികാരിയായി റവ. സോണി ഫിലിപ്പ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 04, 2015 10:31 hrs UTC

സി.എസ്‌ ചാക്കോ

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ ഇടവകയിലേക്ക്‌ പുതുതായി സ്ഥലംമാറി വന്ന റവ. സോണി ഫിലിപ്പ്‌ വികാരിയായി ചാര്‍ജ്‌ എടുത്തു. മെയ്‌ പത്താംതീയതി വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം മദേഴ്‌സ്‌ ഡേയോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍, ഇന്ത്യയിലെ ഛത്തീസ്‌ഖഡ്‌ എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ന നിന്നും, ന്യൂയോര്‍ക്കിലെ എബനേസര്‍ ഇടവകയിലേക്കു വന്ന അച്ചനും, ആശ കൊച്ചമ്മയ്‌ക്കും ഇടവക ഊഷ്‌മളമായ വരവേല്‍പ്‌ നല്‍കി. എബനേസര്‍ ഇടവകയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക്‌ വികാരി ആയി ചാര്‍ജെടുത്ത അച്ചനെ ജേക്കബ്‌ ഏബ്രഹാം (വൈസ്‌ പ്രസിഡന്റ്‌) ഇടവകയ്‌ക്ക്‌ പരിചയപ്പെടുത്തുകയും, സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ അച്ചനും കൊച്ചമ്മയ്‌ക്കും ബൊക്കെ നല്‍കി ഇടവകയിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും ചെയ്‌തു. റാന്നി സെന്റ്‌ തോമസ്‌ കോളജില്‍ നിന്നും ബിരുദം എടുത്തശേഷം ചെന്നൈയിലെ ഗുരുകുലം സെമിനാരിയില്‍ നിന്ന്‌ വൈദീക ബിരുദം സമ്പാദിച്ച അച്ചന്റെ മാതൃ ഇടവക റാന്നി, വാകത്താനം തബോര്‍ മാര്‍ത്തോമാ ചര്‍ച്ചാണ്‌.. 2003-ല്‍ വൈദീകപട്ടം സ്വീകരിച്ച അച്ചന്‍ കുന്നംകുളം, കണ്ണൂര്‍, കൊട്ടാരക്കര, നീലേശ്വരം, വാളകം, ഛത്തീസ്‌ഖഡ്‌ എന്നിവടങ്ങളില്‍ വികാരിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

 

 

എബനേസര്‍ ഇടവകയിലെ ഇടവക ചുമതലക്കാരെ കൂടാതെ സംഘടനാ പ്രതിനിധികളും അച്ചനേയും കുടുംബത്തേയും ഇടവകയിലേക്ക്‌ സ്വാഗതം ചെയ്‌തു. അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ ഇടവകയില്‍ നിന്നും ലഭിച്ച സ്‌നേഹനിര്‍ഭരമായ വരവേല്‍പിന്‌ നന്ദി പറയുകയും, ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയ്‌ക്ക്‌ ഇടവക സംഘത്തിന്റേയും, ഇടവക ജനങ്ങളുടേയും കരുതലും കൈത്താങ്ങലും, കൂട്ടായുള്ള പ്രവര്‍ത്തനവും ഉണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിച്ചതോടൊപ്പം, അച്ചന്റേയും കുടുംബത്തിന്റേയും എല്ലാവിധ സഹായ സഹകരണങ്ങളും നേതൃത്വവും ഇടവകയ്‌ക്ക്‌ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. അച്ചന്റെ സഹധര്‍മ്മിണി ആശാ സോണി കൊച്ചമ്മ കുറിയന്നൂര്‍ സ്വദേശിനിയും, കുറിയന്നൂര്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗവുമാണ്‌. മദേഴ്‌സ്‌ ഡേ കൊണ്ടാടുന്ന ഈ ദിനത്തില്‍ ഇടവകയിലെ അമ്മമാരെ അനുമോദിക്കുകയും ചൂച്ചെണ്ട്‌ നല്‍കി ആദരിക്കുകയും ചെയ്‌തു. മീറ്റിംഗിനുശേഷം നടന്ന സ്‌നേഹവിരുന്നില്‍ എല്ലാ കുടുംബാംഗങ്ങളും പങ്കെടുത്തു. ഭദ്രാസന മെമ്പര്‍ സി.എസ്‌. ചാക്കോ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.