You are Here : Home / USA News

സി എസ്‌ ഐ സഭയുടെ നോര്‌ത്ത്‌ അമേരിക്കന്‍ കോണ്‍ഫറന്‍സ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Text Size  

Story Dated: Friday, June 05, 2015 11:23 hrs UTC

തോമസ്‌ റ്റി. ഉമ്മന്‍, പബ്ലിക്ക്‌ റിലേഷന്‍സ്‌

 

ഈ വര്‍ഷം ബഫലോയില്‍ വച്ച്‌ നടക്കുന്ന 2015 സി എസ്‌ ഐ നോര്‌ത്ത്‌ അമേരിക്കന്‌ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ ഫ റന്‍ സ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി യാകുന്നു. പ്രതീക്ഷിച്ചതിലധികം രെജിസ്‌ട്രേഷന്‍ ഉണ്ടായതിനാല്‍ സമീപത്തുള്ള മറ്റൊരു ഹോട്ടലും ക്രമീകരിച്ചിട്ടുണ്ട്‌. കൊണ്‌ഫെരന്‌സ്‌ ഭാരവാഹികള്‍ അവസാന തയാറെടുപ്പുകള്‍ ത്വരിതഗതിയില്‍ നടത്തിവരുന്നു. സി എസ്‌ ഐ സഭയുടെ മോഡറെറ്റ്‌ര്‍ മോസ്റ്റ്‌ റവ ജി ദൈവാശിര്‍വാദം, ഡെപ്യൂട്ടി മോഡരേറ്റര്‍ റൈറ്റ്‌ റവ തോമസ്‌ കെ ഉമ്മന്‍ , സെക്രട്ടറി റവ ഡോ സദാനന്ദ, ട്രഷറാര്‍ അഡ്വ. റോബര്‍ട്ട്‌ ബ്രൂസ്‌ എന്നിവര്‌ സംബന്ധി ക്കുന്നതാണ്‌ . നോര്‌ത്ത്‌ അമേരിക്കയില്‍ നടക്കുന്ന കോണ്‍ ഫറന്‌സില്‍ ഇതാദ്യമായാണ്‌ സിനഡ്‌ ഭാരവാഹികള്‍ ഒരുമിച്ചു പങ്കെടുക്കുന്നത്‌.ന്യൂ യോര്‌ക്കിലെ സീഫോര്‍ഡ്‌ സി എസ്‌ ഐ ഇടവകയാണ്‌ കൊണ്‌ഫ റന്‍സിന്‌ ആതി ഥേ യത്വം വഹിക്കുന്നത്‌.

 റവ ഡോ.മാര്‍ട്ടിന്‍ അല്‍ ഫൊന്‍സ്‌ മുഖ്യ പ്രഭാഷകനായിരിക്കും. ന്യൂയോര്‍ക്കില്‍ ബഫലോയില്‍ ഹയത്ത്‌ രീജെന്‍സി ഹോട്ടലിലും നയാഗ്രാ കണ്‍വന്‍ഷന്‍ സെന്‍റരിലുമായാണ്‌ ഇരുപത്തി ഒമ്പതാമത്‌ സിഎസ്‌ഐ ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ജൂലൈ 2 മുതല്‍ 5 വരെ നടത്തപ്പെടുന്നത്‌. ഐക്യ സഭയായ സി എസ്‌ ഐ സഭയുടെ ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ കുടുംബ സംഗമമാണ്‌ നോര്‌ത്ത്‌ അമേരിക്കന്‍ കൊണ്‌ഫരന്‍സ്‌ . ന്യൂയോര്‍ക്ക്‌ മലയാളം ഇടവക വികാരി റവ. സാമുവേല്‍ ഉമ്മന്‍ (പ്രസിഡണ്ട്‌ ), മാത്യൂ ജോഷ്വാ (കണ്‍ വീനര്‍ ) , തോമസ്‌ റ്റി. ഉമ്മന്‍, ജോര്‌ജ്‌ റ്റി . മാത്യൂ (ജോയിന്റ്‌ കണ്‍ വീനര്‍ മാര്‌) ജോര്‌ജ്‌ ഡേവിഡ്‌ ( കൊണ്‌ഫെരന്‌സ്‌ ട്രഷറാര്‍), കെ. ഐ ജോര്‌ജ്‌കുട്ടി (വൈസ്‌ പ്രസിഡണ്ട്‌ ), റ്റിം കിണറ്റുകര (സെക്രട്ടറി),അലക്‌സാണ്ടര്‍ ചാണ്ടി (ചര്‍ച്ച്‌ ട്രെഷരാര്‍), തോമസ്‌ ദാനിയേല്‍ (ജോ. സെക്രട്ടറി), ജോഫ്രി ഫിലിപ്പ്‌, ജോര്‌ജ്‌ ഇട്ടി, ഡോളി തോമസ്‌, ജിക്കു ജേക്കബ്‌, ജയന്‌ പി കുര്യന്‍ , മിനി ജേക്കബ്‌, ഷെറിന്‍ തോമസ്‌, ഷാബു ജേക്കബ്‌ ഇട്ടി, ഡോണ്‍ തോമസ്‌, ഷിബു ജേക്കബ്‌ , റോസമ്മ തോമസ്‌ , തോമസ്‌ ജെ പായിക്കാട്‌ , സാറാമ്മ റ്റി ഉമ്മന്‍, മറിയാമ്മ ഫിലിപ്പ്‌ , ക്രിസ്‌ വര്‍ഗീസ്‌, സൂസന്‍ നൈനാന്‍, മാത്യൂ തോമസ്‌, ജിജു കുരുവിള എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റിയാണ്‌ കോണ്‌ഫറന്‌സ്‌ നടത്തുന്നതിനു നേതൃത്വം നല്‍കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.