You are Here : Home / USA News

സിഎംഎ ചീട്ടുകളി മത്സരം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Friday, June 05, 2015 11:33 hrs UTC

ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ മാസം ആറ്‌ (ശനി) രാവിലെ ഒന്‍പത്‌ മണിക്ക്‌ ചിക്കാഗോ ക്‌നാനായ കാത്തോലിക്‌ സൊസൈറ്റി കമ്മ്യൂണിറ്റി സെന്റെറില്‍ മത്സരങ്ങള്‍ ഉത്‌കാടനം ചെയ്യപ്പെടുന്നതായിരിക്കും. അമേരിക്കയിലെ വളരെ പ്രശസ്‌തരായ മിക്ക ചീട്ടുകളിക്കാരും പങ്കെടുക്കുന്ന ഈ മത്സരത്തെ ചിക്കാഗോ യിലെ മലയാളീ സമൂഹം വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും ആണ്‌ നോക്കി കാണുന്നത്‌ . തികച്ചും പ്ര?ഫഷണല്‍ ആയ രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരം വിജയിപ്പിക്കുവാന്‍ ജോസ്‌ സൈമണ്‍ മുണ്ട്‌പ്ലക്കില്‍ ചെയര്‍മാന്‍ ആയും ജോണികുട്ടി പിള്ളവീട്ടില്‍, ഫിലിപ്പ്‌ പുത്തെന്‌പുരയില്‍ , ജോര്‍ജ്‌ പുതുശ്ശേരില്‍ തുടങ്ങിയവര്‍ വൈസ്‌ ചെയര്‍മാന്‍ മാരും ആയ കമ്മിറ്റി , ടോമി അമ്പനാട്ട്‌ , ബിജി ഇ മാണി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ചിക്കാഗോ മലയാളീ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ ന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ആവേശകരമായ ഈ മത്സരത്തിലേക്ക്‌ ചിക്കാഗോയിലെ എല്ലാ മലയാളികളെയും കെസിഎസ്‌ കമ്മ്യൂണിറ്റി സെന്റെരിലേക്ക്‌ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വാര്‍ത്ത അയച്ചത്‌: ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.