You are Here : Home / USA News

ആന്‍ ജോസഫിന്റെ ഗാനങ്ങള്‍ പ്രവാസി മലയാളി ഫെഡറേഷന്‍ കലാസന്ധ്യയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 08, 2015 11:25 hrs UTC

ന്യൂയോര്‍ക്ക്: പ്രമുഖ പ്രവാസി മലയാളി ഗായിക ആന്‍ ജോസഫിന്റെ മധുരമായ ഗാനങ്ങള്‍ പ്രവാസി മലയാളി ഫെഡറേഷന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന കലാസന്ധ്യയില്‍ ഉണ്ടായിരിക്കുന്നതാണെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. സ്വന്തമായി പാട്ടുകള്‍ എഴുതുകയും, ആ വരികള്‍ക്ക് ഈണവും ശബ്ദവും നല്‍കി പാടി അവതരിപ്പിക്കുന്നതും ഈ മഹാപ്രതിഭ തന്നെയെന്നുള്ളതാണ് ആന്‍ ജോസഫിനെ മറ്റുള്ള ഗായകരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. പാട്ടുകാരി എന്നതിനുപരി നല്ലൊരു ബ്യൂട്ടീഷന്‍ കൂടിയായ ആന്‍ ദുബായില്‍ സ്വന്തമായി ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നു. പന്ത്രണ്ടാമത്തെ വയസ്സുമുതല്‍ പള്ളിയിലെ ഗായകസംഘത്തിലെ പ്രധാന പാട്ടുകാരി ആയിരുന്ന ആന്‍ ദുബായില്‍ എത്തിയ നാള്‍ മുതല്‍ ഗള്‍ഫിലുള്ള പ്രവാസി മലയാളി സംഘടനകളുടെ സ്റ്റേജ് പ്രോഗ്രാമുകളില്‍ തന്റെ മധുരമായ ഗാനങ്ങള്‍ ആലപിക്കുന്നു. ആനിന്റെ കഴിവുകളെ മാനിച്ച് ഇതിനോടകം ധാരാളം അവാര്‍ഡുകളും അവരെ തേടിയെത്തിയിട്ടുണ്ട്.

 

കേരളത്തില്‍ നീലഗിരിയാണ് സ്വദേശം. ഓഗസ്റ്റ് 5,6,7 തീയതികളില്‍ തിരുവനന്തപുരത്ത് പോത്തന്‍കോട്ടുള്ള ശാന്തിഗിരി ആശ്രമത്തിലാണ് പ്രവാസി മലയാളി ഫെഡറേഷന്‍ വാര്‍ഷിക സമ്മേളനമായ പ്രവാസി മലയാളി കുടുംബസംഗമം 2015 അരങ്ങേറുന്നത്. നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും, ലോകമെമ്പാടും നിന്നുള്ള പ്രവാസി മലയാളി കുടുംബങ്ങളും, നേതാക്കളും പങ്കെടുക്കുന്നതാണ് ഈ ചടങ്ങ്. ഇത്തരം ഒരു ചടങ്ങില്‍ പാടാന്‍ അവസരം ലഭിക്കുന്നത് തന്റെ ഭാഗ്യമാണെന്ന് ആന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.