You are Here : Home / USA News

കെ എച്ച്‌എന്‍ എ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 10 നു അവസാനിക്കുന്നു

Text Size  

Story Dated: Monday, June 08, 2015 06:24 hrs UTC

രഞ്‌ജിത്‌ നായര്‍

 

ഡാലസില്‍ നടക്കുന്ന എട്ടാമത്‌ കെ എച്‌ എന്‍ എ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 10 നു അവസാനിക്കുന്നു.വിവിധ പാക്കേജുകളിലായി കെ എച്‌ എന്‍ എ പ്രസിദ്ധീകരിച്ച രജിസ്‌ട്രേഷന്‍ ആണ്‌ അവസാനിക്കുന്നത്‌ .അതിനു ശേഷമുള്ള രജിസ്‌ട്രേഷനുകളുടെ നിരക്കുകള്‍ കണ്‍വന്‍ഷന്‍ നടക്കുന്ന ഹയാട്ട്‌ റീജന്‍ സിയിലെ റൂം ലഭ്യത അനുസരിച്ച്‌ വ്യത്യാസം വരും .ഓണ്‍ലൈന്‍ ആയി രജിസ്‌ടര്‍ ചെയ്യാന്‍ www .namaha .org സന്ദര്‍ശിക്കുക .കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :എ പി ഹരിദാസ്‌ ( 9724621479).

കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ഹ്യുസ്റ്റണില്‍ വന്‍ വിജയത്തിലേക്ക്

ഹ്യുസ്റ്റനിലും സമീപ പ്രദേശ ങ്ങളിലും നിന്ന് ഡാലസില്‍ നടക്കുന്ന എട്ടാമത് കെ എച് എന്‍ എ കണ്‍വന്‍ഷനില്‍ രജിസ്‌ട്രേഷന്‍ ശക്തമായി പുരോഗമിക്കുന്നു .രജിസ്‌ട്രേഷന്‍ ജൂണ്‍ 10 നു അവസാനിക്കുമ്പോള്‍ കുറഞ്ഞത് 50 രജിസ്‌ട്രേഷനിലേക്കെത്തുകയാണ് ഹ്യുസ്റ്റന്‍ പ്രദേശം .കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചിരട്ടിയോളം വരുമിത് .
ഇത്തവണ സമീപ നഗരങ്ങള്‍ക്ക് പുറമേ ബ്യുമൊന്റ്,പോര്‍ട്ട് ആര്‍തര്‍ പോലെയുള്ള പ്രദേശങ്ങളിലും കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ വിജയകരമായി നടന്നു.
കേരള ഹിന്ദു സൊസെറ്റി , ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ എന്‍ എസ് എസ്, ശ്രീ നാരായണ മിഷന്‍ ഉള്‍പ്പടെ വിവിധ സംഘടനകള്‍ കണ്‍വന്‍ഷന് പിന്തുണ അറിയിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. വിവിധ പാക്കേജുകളിലായി കെ എച് എന്‍ എ പ്രസിദ്ധീകരിച്ച രജിസ്‌ട്രേഷന്‍ ആണ് ജൂണ്‍ 10 നു അവസാനിക്കുന്നത് . അതിനു ശേഷമുള്ള രജിസ്‌ട്രേഷനുകളുടെ നിരക്കുകള്‍ കണ്‍വന്‍ഷന്‍ നടക്കുന്ന ഹയാട്ട് റീജന്‍സിയിലെ റൂം ലഭ്യത അനുസരിച്ച് വ്യത്യാസം വരും .
കൂടുതല്‍ വിവരങ്ങള്‍ക്ക് : രഞ്ജിത് നായര്‍ (5516891543 ),എ പി ഹരിദാസ് (9724621479)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.