You are Here : Home / USA News

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ വിദ്യാജ്യോതി സ്‌കൂള്‍ വാര്‍ഷികം ജൂണ്‍ 19ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, June 09, 2015 09:02 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്‌കൂള്‍ വാര്‍ഷികം 2015 ജൂണ്‍ 19 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മുതല്‍ ന്യൂസിറ്റിയിലുള്ള സുക്കര്‍ പാര്‍ക്കിലെ ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നതാണ്. തദവസരത്തില്‍ മുഖ്യാതിഥിയായി പ്രശസ്ത പത്ര പ്രവര്‍ത്തകനും സാഹിത്യകാരനുമായ ജോര്‍ജ് തുമ്പയില്‍ പങ്കെടുക്കുന്നതും, വിദ്യാര്‍ത്ഥികള്‍ വിവിധ ഭാഷ പഠിക്കുന്നതിനെക്കുറിച്ചും മലയാള ഭാഷ പഠിക്കുന്നതിനെക്കുറിച്ചും മറ്റും വിശദമായി സംസാരിക്കുന്നതാണ്.
എച്.വി.എം.എ.യുടെ കുടുംബ സംഗമവും ഈ വര്‍ഷം ഹൈസ്‌കൂള്‍ പാസായ റോക്ക്‌ലാന്റ് കൗണ്ടിയിലുള്ള മലയാളി കുട്ടികളെ ആദരിക്കുന്ന ചടങ്ങും ജൂണ്‍ 20 ശനിയാഴ്ച്ച വൈകിട്ട് 6 മുതല്‍ ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ വച്ച് വിഭവസമൃദ്ധമായ ഡിന്നറും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയും ആഘോഷിക്കുന്നതാണ്.
ഈ രണ്ടു പരിപാടികളിലും പങ്കെടുക്കണമെന്ന് എല്ലാ നല്ലവരായ ആളുകളോടും അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷാജിമോന്‍ വെട്ടം (പ്രസിഡന്റ്) 8452701697, അലക്‌സ് എബ്രഹാം (സെക്രട്ടറി) 8457294423, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ (സ്‌കൂള്‍ പ്രിന്‍സിപ്പല്‍) 8456676042), അജിന്‍ ആന്റണി (കോഓര്‍ഡിനേറ്റര്‍) 8456429417.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
 
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.