You are Here : Home / USA News

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം അമേരിക്കന്‍ ഡേയ്‌സ്‌ 2015 ജൂലൈ 10-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, June 11, 2015 10:37 hrs UTC

ഷിക്കാഗോ: പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ധനശേഖരണാര്‍ത്ഥം `അമേരിക്കന്‍ ഡേയ്‌സ്‌ 2015' എന്ന സംഗീത-ഹാസ്യ-നൃത്ത പരിപാടി ജൂലൈ പത്താം തീയതി വൈകുന്നേരം 6.30 -ന്‌ സ്‌കോക്കിയിലുള്ള നൈല്‍സ്‌ വെസ്റ്റ്‌ ഹൈസ്‌കൂളില്‍ (5701 Oakton St, Skokie, IL 60077) വെച്ച്‌ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി പ്രോഗ്രാം കണ്‍വീനര്‍മാരായ ഗ്രേസി വാച്ചാച്ചിറ, രാജു വര്‍ഗീസ്‌, സിറിയക്‌ കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. പല പ്രമുഖ മലയാള സിനിമകളുടേയും ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടറായി പ്രവര്‍ത്തിച്ച ലിനു ആന്റണിയാണ്‌ സ്റ്റേജ്‌ ഷോയുടെ സംവിധാനം നിര്‍വഹിക്കുന്നത്‌. സംഗീതം, കോമഡി, സ്‌കിറ്റ്‌, നൃത്തം തുടങ്ങിയ പ്രോഗ്രാമുകളുമായി മൂന്നുമണിക്കൂര്‍ മുഴുനീള എന്റര്‍ടൈന്‍മെന്റ്‌ പ്രോഗ്രാമായിരിക്കുമിതെന്ന്‌ ലിനു ആന്റണി ഉറപ്പു നല്‍കുന്നു.

 

97-ലേറെ സിനിമകളില്‍ പാടിയിട്ടുള്ള പ്രശസ്‌ത സൗത്ത്‌ ഇന്ത്യന്‍ പിന്നണി ഗായിക രഞ്‌ജിനി ജോസ്‌, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡും, ജോണ്‍സണ്‍ മെമ്മോറിയല്‍ അവാര്‍ഡും (2012) നേടിയ എടപ്പാള്‍ വിശ്വം എന്നിവരാണ്‌ സംഗീതവിരുന്നൊരുക്കുന്നത്‌. 2009-ല്‍ എം.ടിയുടെ സ്‌ക്രിപ്‌റ്റില്‍ ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത `നീലതാമര'യിലെ അഭിനേതാക്കളായ കൈലാഷും അര്‍ച്ചനയും നീലത്താമരയിലെ മനോഹര ദൃശ്യാനുഭവം സ്റ്റേജില്‍ പുനരവതരിപ്പിക്കും. മലയാളി മനസുകളില്‍ ജനപ്രിയനെന്ന നിലയില്‍ ഇടംകണ്ടെത്തിയ പ്രശസ്‌ത നടന്‍ സുധീഷ്‌, 2006-ല്‍ അഭിനയരംഗത്തെത്തി `വര്‍ഷം' എന്ന സിനിമയിലൂടെ പ്രശസ്‌തയായ സരയൂ, സീരിയല്‍ നടി അഞ്‌ജു അരവിന്ദ്‌, പ്രശസ്‌ത സിനിമ- സീരിയല്‍ നടന്‍ കിഷോര്‍ തുടങ്ങിയവര്‍ സ്‌കിറ്റ്‌ അവതരിപ്പിക്കും.

കോമഡി രംഗത്തെ പ്രശസ്‌തരായ കലാഭവന്‍ ജിന്റോ, ബിനു അടിമാലി, കലാഭവന്‍ ബിജു, കലാഭവന്‍ പ്രശാന്ത്‌ എന്നിവര്‍ അടങ്ങിയ കലാഭവന്‍ ടീം ചിരിയുടെ വിരുന്നെത്തിക്കും. സ്റ്റേജ്‌ ഷോയുടെ വിജയത്തിന്‌ എല്ലാവരുടേയും സഹകരണം പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനേഴ്‌സായ മറിയാമ്മ പിള്ളയും ഗ്ലാഡ്‌സണ്‍ വര്‍ഗീസും അഭ്യര്‍ത്ഥിച്ചു. കലാസംഘത്തോടൊപ്പം ഡാന്‍സ്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ആറാം ഗ്രേഡിനു മുകളിലുള്ള കുട്ടികള്‍ ചിന്നു തോട്ടം എസ്‌.എസ്‌.ആര്‍ ചിക്കാഗോ 630 863 4984 എന്ന നമ്പരില്‍ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗ്രേസി വാച്ചാച്ചിറ 847 910 4621, സിറിയക്‌ കൂവക്കാട്ടില്‍ 630 673 3382, രാജു വര്‍ഗീസ്‌ 847 840 5563.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.