You are Here : Home / USA News

ഷിക്കാഗോയില്‍ യോഗാ സമ്മേളനം ജൂണ്‍ 21-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 13, 2015 11:46 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ഇല്ലിനോയിസ്‌ അടക്കമുള്ള ഒമ്പതു സ്റ്റേറ്റുകളിലുള്ള വിവിധ ഇന്ത്യന്‍ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട്‌ വില്ലാ പാര്‍ക്കിലുള്ള ഒടിയം എക്‌സ്‌പോ സെന്ററില്‍ വെച്ച്‌ ജൂണ്‍ 21-ന്‌ 10 മണിക്ക്‌ യോഗാ ക്ലാസുകളും വിവിധ എക്‌സിബിഷനുകളും സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ആസിഫ്‌ സെയ്‌ദ്‌ വിവിധ ഇന്ത്യന്‍ സംഘടനകളുടെ യോഗം ഷിക്കാഗോ കോണ്‍സുലേറ്റില്‍ വെച്ച്‌ വിളിച്ചുകൂട്ടുകയും എല്ലാ ഇന്ത്യക്കാരേയും ഈ സമ്മേളനത്തിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌തു. ഗോപിയോയെ പ്രതിനിധീകരിച്ച്‌ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ഷിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച്‌ സണ്ണി വള്ളിക്കളം, ഫിലിപ്പ്‌ ലൂക്കോസ്‌ എന്നിവര്‍ സംബന്ധിച്ചു. ഏകദേശം മൂവായിരം ആളുകളെയാണ്‌ സംഘാടകര്‍ ഈ സമ്മേളനത്തിലേക്ക്‌ പ്രതീക്ഷിക്കുന്നത്‌.

 

രാവിലെ 10 മണിക്ക്‌ തുടങ്ങുന്ന സമ്മേളനം വൈകുന്നേരം 5 മണിക്ക്‌ അവസാനിക്കും. ഇന്ത്യാ ഗവണ്‍മെന്റ്‌ യോഗ വിപുലമാക്കുന്നതിന്റെ ഭാഗമായാണ്‌ ഈസമ്മേളനം സംഘടിപ്പിക്കുന്നത്‌. ഇന്ത്യന്‍ സംഘടനകളെ പ്രതിനിധീകരിച്ച്‌ എഫ്‌.ഐ.എ, ഗുജറാത്ത്‌, പഞ്ചാബ്‌, രാജസ്ഥാന്‍, തമിഴ്‌നാട്‌, കേരളം, മഹാരാഷ്‌ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്‌, ബീഹാര്‍, ആന്ധ്രാപ്രദേശ്‌, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ അസോസയേഷന്‍ പ്രതിനിധികള്‍ ആലോചനാ യോഗത്തില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.iydchicago.org, www.facebook.com/indianchicago

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.