You are Here : Home / USA News

ഐക്യത്തിന്റെ വിജയ കാഹളം മുഴക്കി വേള്‍ഡ്‌ മലയാളി കൗണ്‍സില്‍

Text Size  

Story Dated: Saturday, June 13, 2015 11:54 hrs UTC

ജിനേഷ്‌ തമ്പി

എഡിസണ്‍, ന്യൂജേഴ്‌സി: യുവജനതയെ ശാക്തീകരിക്കുന്നതിനായി വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ ,ന്യൂജേഴ്‌സി സംഘടിപ്പിച്ച ഏകദിന സെമിനാറും, പ്രമുഖ സാമൂഹിക , സാംസ്‌കാരിക, സംഘടനാ നേതാക്കളും വന്‍ ജനാവലിയും പങ്കെടുത്ത ബാങ്ക്വറ്റും ശ്രദ്ധേയമാക്കിയ സമ്മേളനത്തോടെ വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ഐക്യസമ്മേളനം വന്‍ വിജയമായി. ടോമര്‍ കണ്‍സ്‌ട്രക്ഷന്‍ ആയിരുന്നു സെമിനാറിന്റെ പാര്‍ട്ട്‌ണര്‍. രണ്ടു ഗ്രൂപ്പുകളിലായി ന്യൂജേഴ്‌സി പ്രോവിന്‍സില്‍ പ്രവര്‍ത്തിച്ച സംഘടനകളിലെ നേതാക്കള്‍ ഒരേ വേദിയില്‍ അണിനിരക്കുകയും ഇരുപതാം വാര്‍ഷികം പ്രമാണിച്ച്‌ സംയുക്തമായി കേക്ക്‌ മുറിക്കുകയും ചെയ്‌തത്‌ അവിസ്‌മരണീയമായ അനുഭവമായി .

 

ഐക്യം രൂപപ്പെടുംമുമ്പ്‌ തീരുമാനിച്ചതാണ്‌ ഈ പരിപാടി. ജൂണ്‍ മാസം ഇരുപതാം തീയതി ഇരു വിഭാഗവും ഒത്തുചേര്‍ന്ന്‌ വിപുലമായ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്‌ . മലയാളി സമൂഹത്തിലെ പ്രമുഖരായ പത്തുപേരെ ചടങ്ങില്‍ അവാര്‍ഡ്‌ നല്‌കി ആദരിക്കും. തുടര്‍ന്ന്‌ 26നു നടക്കുന്ന സംയുക്ത യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ട്‌ ഒരൊറ്റ സംഘടനയായി പ്രവര്‍ത്തിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു രാവിലെ എണ്‍പത്തഞ്ചില്‍പ്പരം യുവതീ യുവാക്കള്‍ പങ്കെടുത്ത സെമിനാര്‍ ന്യൂജേഴ്‌സി യൂട്ടിലിറ്റി കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുള ഉദ്‌ഘാടനം ചെയ്‌തു. യുവത്വത്തിലേക്കുള്ള കാല്‍വെയ്‌പില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്ന സുപ്രധാന വിഷയത്തിന്റെ മോഡറേറ്റര്‍ ഭിഷഗ്വരന്‍ ഡോ. നവീന്‍ മെഹ്‌റോത്രയായിരുന്നു. സ്‌കൂളില്‍ നിന്ന്‌ കോളജിലേക്ക്‌ കയറുമ്പോള്‍ നേരിടുന്ന മാനസീക സമ്മര്‍ദ്ദവും ആശങ്കകളും എന്നതിനെപ്പറ്റി ഡോ. കിരണ്‍ബന്‍ ജഡേജ ക്ലാസ്‌ എടുത്തു.

 

വിദ്യാഭ്യാസ രംഗത്തും കരിയര്‍ രംഗത്തും യുവജനതയെ ശാക്തീകരിക്കുന്നതിനെപ്പറ്റി ഡോ. ശ്രീധര്‍ കാവില്‍ സംസാരിച്ചു. ശരിയായ പ്ലാനിംഗ്‌ ഉണ്ടെങ്കില്‍ അമിതമായ കോളജ്‌ ഫീസ്‌ ഒഴിവാക്കാന്‍ പല വഴികളുമുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സയന്റിഫിക്ക്‌ ആന്‍ഡ്‌ അക്കഡമിക്ക്‌ കോളാബറേഷന്‍ (ഐ.ഐ.എസ്‌.എ.സി.) വിദ്യാഭ്യാസ രംഗത്തു ചെയ്യുന്ന സേവനങ്ങളും ഇന്ത്യയില്‍ ഒരു സെമസ്റ്റര്‍ പ്രോഗ്രാം വിജയകരമായി നടത്തുന്നതും ഡോ. കാവില്‍ വിശദീകരിച്ചു. ഐ.ഐ.എസ്‌.എ.സി. അക്കദമിക്ക്‌ ഡയറക്ടര്‍ ഡോ. സണ്ണി ലൂക്ക്‌ കോളജും കരിയറും തെരെഞ്ഞെടുക്കുന്നതു സംബന്ധിച്ച്‌ തയ്യാറാക്കിയ ഗൈഡും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റിറ്റിയൂട്ട്‌ തയ്യാറാക്കിയ ബ്രുഹദ്‌ റഫറന്‍സ്‌ ഗ്രന്ഥം 'ബുക്ക്‌ ഓണ്‍ കേരള' ഇനിയും ലഭ്യമാണെന്നു എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ അലക്‌സ്‌ കോശി വിളനിലം അറിയിച്ചു. പഠനത്തിനും കരിയറിനും വിജയകരമായി ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗിക്കുന്നതിനെപ്പറ്റി പ്രൊഫ. ശ്രീനാഥ്‌ ശ്രീനിവാസന്‍ പ്രതിപാദിച്ചു. ട്വിറ്ററും ലിങ്ക്‌ഡ്‌ ഇന്നും സുപ്രധാനമാണെന്നും അതു പ്രമുഖ വ്യക്തികളെല്ലാം ശ്രദ്ധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഫേസ്‌ബുക്കിലെ ആള്‍ക്കൂട്ടത്തനപ്പുറത്ത്‌ പ്രൊഫഷണല്‍ രംഗമാണ്‌ ഈ രണ്ടു പ്ലാറ്റ്‌ ഫോമുകളും ലക്ഷ്യമിടുന്നത്‌ എന്നതാണ്‌ അവയുടെ പ്രാധാന്യം. വിജയത്തിനാവശ്യമായ യോഗ്യതകളെക്കുറിച്ച്‌ യുവജനതയുടെ കാഴ്‌ചപ്പാട്‌ എന്ന സെമിനാര്‍ ജസീക്ക തോമസ്‌ മോഡറേറ്റ്‌ ചെയ്‌തു. കോളജ്‌ ജീവിതം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ജഫ്രി അലക്‌സ്‌ അവലോകനം ചെയ്‌തു. ആശയവിനിമയത്തിന്റെ പ്രധാന്യവും കമ്യൂണിറ്റി നേതൃത്വവും എന്നതായിരുന്നു ഷെറില്‍ മാത്യു ചര്‍ച്ചാവിഷയമാക്കിയത്‌. സാമൂഹിക സേവനവും കരിയര്‍ തെരഞ്ഞെടുപ്പും എന്നതായിരുന്നു ആര്‍ദ്ര മാനസിയുടെ പ്രബന്ധ വിഷയം. സാമൂഹികമായ വെല്ലുവിളികളെക്കുറിച്ചുള്ള സെമിനാറില്‍ ഡോ. ഉഷാ തോമസ്‌ മോഡറേറ്റര്‍ ആയി. വികാരപരമായ ബൗദ്ധികത എന്നതിനെപ്പറ്റി ഡോ. ബിന്ദു ഖന്ന ക്ലാസ്‌ എടുത്തു. ലഹരിവസ്‌തുക്കള്‍ക്കടിമപ്പെടുന്നതിനുള്ള കാരണം, ദോഷഷങ്ങള്‍, അതിനെ നേരിടാനുള്ള വഴികള്‍ എന്നിവയെപ്പറ്റി ജോജി തോമസ്‌ നടത്തിയ ശ്രദ്ധേയമായ പ്രഭാഷണം പുതു തലമുറയ്‌ക്ക്‌ പ്രചോദനവും അറിവും പകരുന്നതായി. ഭയോ ലോ' (യു ഒണ്‍ലി ലിവ്‌ വണ്‍സ്‌) എന്ന സിദ്ധാന്തം ജോജി ഉപയോഗിച്ചത്‌ ബാങ്ക്വറ്റില്‍ പ്രസംഗിച്ച ഡോ ടി.വി ജോണ്‍ പൂരിപ്പിച്ചത്‌ ഇപ്രകാരമാണ്‌.

 

യോ ലോ ഡി.എസ്‌.ജി (ഡു സംതിങ്‌ ഗുഡ്‌) കൗമാരകാലത്തെ വിജയകഥകള്‍ വിലയിരുത്തുമ്പോള്‍ എന്ന വഷയം അവതരിപ്പിച്ച നന്ദിനി മേനോന്‍ കുട്ടികള്‍ 18 വയസാകുന്നതോടെ മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ നിന്ന്‌ വിട്ടുപോകുന്നത്‌ ചൂണ്ടിക്കാട്ടി. പിന്നീടവരെ ശാസിക്കാനല്ല നല്ല സുഹൃത്തുക്കളായി കരുതാനാണ്‌ ശ്രമിക്കേണ്ടത്‌. അവരുടെ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ കഴിയണം. അതുവഴിയെ അവര്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും ആശങ്കകളും വെല്ലുവിളികളുമൊക്കെ നേരിടാനവരെ പ്രാപ്‌തരാക്കാനാകൂ. അങ്ങനെയൊക്കെ സംഭവിക്കാത്തപ്പോഴാണ്‌ ഡിപ്രഷനും മറ്റും ഉണ്ടാകുന്നത്‌. ബാങ്ക്വറ്റ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത കോണ്‍സല്‍ സുധാന്‍ശു റാവു ഐക്യത്തിനുള്ള ഏതൊരു ശ്രമവും അഭിനന്ദനാര്‍ഹമാണെന്നു ചൂണ്ടിക്കാട്ടി. ഒന്നായി നില്‍ക്കുമ്പോഴാണ്‌ നമുക്ക്‌ ശക്തികൂടുന്നത്‌. മലയാളി സമൂഹവുമായുള്ള തന്റെ അടുത്ത ബന്ധവും അദ്ദേഹം എടുത്തുപറഞ്ഞു. കമ്മീഷണര്‍ ഉപേന്ദ്ര ചിവുക്കുളയും ഐക്യത്തിനു ആശംസകള്‍ അര്‍പ്പിച്ചു.

 

ചടങ്ങില്‍ ഗായിക അനിതാ കൃഷ്‌ണയ്‌ക്ക്‌ സാംസ്‌കാരിക അവാര്‍ഡ്‌ നല്‍കി ആദരിച്ചു. ആര്‍ദ്ര മാനസിയും അവാര്‍ഡ്‌ ഏറ്റു വാങ്ങി .സെമിനാറിന്റെ കോര്‍പറേറ്റ്‌ പാര്‍ട്ട്‌ണര്‍ തോമസ്‌ മൊട്ടയ്‌ക്കലിനേയും ഫലകം നല്‍കി ആദരിച്ചു. സാമൂഹിക നേട്ടത്തിനു കോര്‍പറേറ്റ്‌ പാര്‍ട്ട്‌ണര്‍ഷിപ്പ്‌ എന്ന ആശയം താന്‍ മുന്നോട്ടു വയ്‌ക്കുകയായിരുന്നു ടോമറിന്റെ തോമസ്‌ മൊട്ടക്കല്‍ പറഞ്ഞു ന്യൂജേഴ്‌സി പ്രോവിന്‍സ്‌ ചെയര്‍മാന്‍ ഡോ. തോമസ്‌ ജേക്കബ്‌, വൈസ്‌ ചെയര്‍പേഴ്‌സണ്‍സ്‌ ഡോ. ഗോപിനാഥന്‍ നായര്‍, ഡോ. എലിസബത്ത്‌ മാമ്മന്‍ പ്രസാദ്‌, പ്രസിഡന്റ്‌ തങ്കമണി അരവിന്ദന്‍, വൈസ്‌ പ്രസിഡന്റും പരിപാടിയുടെ കണ്‍വീനറുമായ സുധീര്‍ നമ്പ്യാര്‍, വൈസ്‌ പ്രസിഡന്റ്‌ സോഫി വില്‍സണ്‍, ജനറല്‍ സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ജോയിന്റ്‌ സെക്രട്ടറിയും കോ കണ്‍വീനറുമായ ജിനേഷ്‌ തമ്പി, ട്രഷറര്‍ ഫിലിപ്പ്‌ മാരേട്ട്‌, എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ അംഗം റോയ്‌ മാത്യു, അഡൈ്വസറി ബോര്‍ഡ്‌ അംഗങ്ങളായ അലക്‌സ്‌ കോശി വിളനിലം ,ഡോ. ജോര്‍ജ്‌ ജേക്കബ്‌, തോമസ്‌ മൊട്ടയ്‌ക്കല്‍, ഷീലാ ശ്രീകുമാര്‍, രുഗ്‌മിണി പദ്‌മകുമാര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഏബ്രഹാം ഫിലിപ്പ്‌, ജോണ്‍ തോമസ്‌, ഡോ. ടി.വി. ജോസ്‌, ദിലീപ്‌ വറുഗീസ്‌ ,ജോസ്‌ പിന്റോ, രാജശ്രീ പിന്റോ,ജൈസണ്‍ അലക്‌സ്‌, ഫോമാ നേതാക്കളായ അനിയന്‍ ജോര്‍ജ്‌, ജിബി തോമസ്‌, കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി പ്രസിഡന്റ്‌ ജോ പണിക്കര്‍ , നാമത്തിന്റെ സാരഥി ബി. മാധവന്‍ നായര്‍, മഞ്ച്‌ പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌, , മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ്‌ ജോസഫ്‌ , സുനില്‍ െ്രെടസ്റ്റാര്‍, മധു കൊട്ടാരക്കര, ഷിജോ പൗലോസ്‌ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. സുമ നായര്‍, ദര്‍ശന മേനോന്‍, അനിതാ കൃഷ്‌ണ, ജെംസണ്‍ കുര്യാക്കോസ്‌, മനോജ്‌ കൈപ്പള്ളില്‍ എന്നിവരുടെ ശ്രുതിമധുരമായ ഗാനാലാപനം കാണികള്‍ ഹര്‍ഷാരവത്തോടെ ഏറ്റു വാങ്ങി . മാലിനി നായര്‍ നേതൃത്വം കൊടുത്ത്‌ സൌപര്‍ണിക ഡാന്‍സ്‌ അക്കാദമിയുടെ ഡാന്‍സ്‌ ചടങ്ങുക്കള്‍ക്ക്‌ മാറ്റ്‌ കൂട്ടി. പരിപാടികളുടെ വന്‍ വിജയം `ടീം വര്‍ക്കിന്റെ ` വിജയമായി മുന്‍ ഗ്‌ളോബല്‍ ചെയര്‍ മാന്‍ അലക്‌സ്‌ കോശി വിളനിലം വിശേഷിപ്പിക്കുകയുണ്ടായി. പ്രസിഡന്റ്‌ തങ്കമണി അരവിന്ദന്‍ വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ , ന്യൂജേഴ്‌സിയുടെ ഐക്യ സമ്മേളനത്തിന്റെ നടത്തിപ്പില്‍ ആഹ്ലാദം പ്രകദിപ്പിക്കുന്നതിനൊപ്പം പരിപാടികളുടെ നടത്തിപ്പിനായി അഹോരാത്രം പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റി മേധാവികളെ പ്രത്യേകം അനുമോദിച്ചു വൈകുന്നേരത്തെ സമാപന സമ്മേളനം അച്ചടക്കത്തിന്റെയും ലാളിത്യത്തിന്റെയും പേരില്‍ ശ്രദ്ധേയമായി . ഒത്തൊരുമയോടെ നിന്നാല്‍ വമ്പിച്ച ജനപിന്തുണയുണ്ടാകുമെന്ന്‌ തെളിയിച്ച മറ്റൊരു മീറ്റിങ്ങ്‌ കൂടിയായി ണങഇ ജന്മദിനാഘോഷങ്ങള്‍. ഐക്യത്തിന്റെ കാഹളം മുഴക്കി വേള്‍ ഡ്‌ മലയാളി കൌണ്‍സില്‍ സം ഘടിപ്പിച്ച 20 ജന്മദിന ആഘോഷങ്ങള്‍ നേതൃത്വം യുവത്വത്തിലേക്ക്‌ മാറുന്നതിന്‌ സാക്ഷിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.