You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ജൂണ്‍ 28 മുതല്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 14, 2015 12:15 hrs UTC

ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ വി. തോമാശ്ശീഹായുടെ നാമധേയത്തിലുള്ള ഷിക്കാഗോയിലെ ബല്‍വുഡിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ തീയതികളില്‍ ദുക്‌റാന തിരുനാള്‍ വിവിധ പരിപാടികളോടെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു. ജൂണ്‍ ഒമ്പതാം തീയതി നടന്ന തിരുനാള്‍ പൊതുയോഗത്തില്‍ വെച്ച്‌ തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി തിരുനാള്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ സിബി പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ നിലവില്‍ വന്നു. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസിസ്റ്റന്റ്‌ വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ തിരുനാള്‍ മോടിപിടിപ്പിക്കുന്നതിനായി വിപുലമായ കമ്മിറ്റികള്‍ പാരീഷ്‌ കൗണ്‍സിലിന്റേയും, സെന്റ്‌ ബര്‍ത്തലോമിയ വാര്‍ഡിന്റേയും (മോര്‍ട്ടന്‍ഗ്രോവ്‌, നൈല്‍സ്‌) കീഴില്‍ ആഴ്‌ചകളായി പ്രവര്‍ത്തിച്ചുവരുന്നു. തിരുനാള്‍ ഒരുക്കങ്ങളുടെ പുരോഗതിയില്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ സംതൃപ്‌തി പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.