You are Here : Home / USA News

കുര്യാളശേരി അവാര്‍ഡ്‌ ബ്രയന്‍ കുഞ്ചെറിയയ്‌ക്ക്‌

Text Size  

Story Dated: Tuesday, June 16, 2015 07:55 hrs UTC

ബീന വള്ളിക്കളം

ഷിക്കാഗോ: സീറോ മലബാര്‍ മതബോധന സ്‌കൂള്‍ 2014- 15 അധ്യയന വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള റവ.ഫാ. ആന്റണി കുര്യാളശേരി അവാര്‍ഡിനു ബ്രയന്‍ കുഞ്ചെറിയ തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന സമ്മേളനത്തില്‍ വെച്ച്‌ കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പലയ്‌ക്കാപ്പറമ്പില്‍ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും സമ്മാനിച്ച്‌ അനുമോദനങ്ങള്‍ നേര്‍ന്നു. ഇടവക അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലിലും, മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ജസ്‌ലിന്‍ സിഎം.സിയും പ്രസ്‌തുത യോഗത്തില്‍ സന്നിഹിതരായിരുന്നു. സോവിന്‍ കുഞ്ചെറിയയുടേയും ജോളിയുടേയും മകനായ ബ്രയന്‍ ഗ്ലെന്‍വ്യൂ സൗത്ത്‌ ഹൈസ്‌കൂളില്‍ പഠനത്തിലും പാഠ്യേതര വിഭാഗത്തിലും ഒരുപോലെ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥിയാണ്‌. മെഡിക്കല്‍ ക്ലബ്‌ പബ്ലിക്‌ റിലേഷന്‍സ്‌ ഡയറ്‌കടര്‍, ദേശി ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ വളരെ പ്രശംസനീയമായി പ്രവര്‍ത്തിച്ചു.

 

വോളണ്ടിയര്‍ ക്ലബായ കീ ക്ലബ്‌, സ്റ്റുഡന്റ്‌ ടു സ്റ്റുഡന്റ്‌ എന്നീ ക്ലബുകളില്‍ അംഗമായിരുന്ന ബ്രയന്‍ ഡിബേറ്റ്‌ ടീമില്‍ നാഷണല്‍ ഫോറന്‍സിക്‌ ലീഗ്‌ സര്‍ട്ടിഫിക്കറ്റും നേടിയിരുന്നു. സീറോ മലബാര്‍ കത്തീഡ്രലിലെ യൂത്ത്‌ കോര്‍ഡിനേറ്ററായ ബ്രയന്‍ അള്‍ത്താര ശുശ്രൂഷകനും ചെറുപുഷ്‌പ മിഷന്‍ ലീഗിലെ അംഗവുമാണ്‌. ഗ്ലെന്‍ബ്രൂക്ക്‌ പബ്ലിക്‌ ലൈബ്രറിയിലും ഗ്ലെന്‍ബ്രൂക്ക്‌ ഹോസ്‌പിറ്റലിലും വോളന്റിയറായി സേവനം അനുഷ്‌ഠിച്ച ബ്രയന്‍ വിവിധ മെഡിക്കല്‍ ഓഫീസുകളില്‍ നിന്ന്‌ ഇന്റേണ്‍ഷിപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.