You are Here : Home / USA News

മാളിയേക്കല്‍ സ്‌കറിയ (61) ന്യു ജെഴ്‌സിയില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 16, 2015 11:52 hrs UTC

ന്യുവാര്‍ക്ക്, ന്യു ജെഴ്‌സി: മാളിയേക്കല്‍ സ്‌കറിയ (61) ഇന്നു ജൂണ്‍ 16-നു നിര്യാതനായി. കാനഡയില്‍ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച ന്യുവാര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങി പുറത്തു കടക്കുന്നതിനിടയില്‍ വീണു തലക്കു പരുക്കേല്‍ക്കുകയായിരുന്നുവെന്നു കുടുംബാംങ്ങള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. പിന്നീടു യു.എം.ഡി.എന്‍.ജെ.യിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു.

 


പരേതരായ മാളിയേക്കല്‍ പൈലിയുടെയും ലീലാമ്മയുടെയും പുത്രനാണു. ദീര്‍ഘകാലമായി ബര്‍ഗന്‍ കൗണ്ടി ഹൗസിംഗ് അതോറിട്ടി ഉദ്യോഗസ്ഥനായിരുന്നു. സെന്റ് ആല്‍ബര്‍ട്‌സ് കോളജിലെ പഠനത്തിനു ശേഷം കോലഞ്ചേരി കേംബ്രിഡ്ജ് കോളജില്‍ അല്പകാലം അധ്യാപകനായിരുന്നു.
ഭാര്യ റീത്ത മാളിയേക്കല്‍
മക്കള്‍: ടോ, ജിം. മരുമക്കള്‍: ഷയ്‌ന, ലിസ്.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, മോളി പൗലോസ്, ആലീസ് ഏലിയാസ് എന്നിവര്‍ സഹോദരരാണു.
സംസ്‌കാര ശുശ്രൂഷ മിഡ്‌ലന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീവന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ജൂണ്‍ 19 വെള്ളിയാഴ്ച. പരേതന്റെ താല്പര്യപ്രകാരം വേക്ക് സര്‍വീസ് ഉണ്ടാവില്ല.

 


വിവരങ്ങള്‍ക്ക്: സണ്ണി മാളിയേക്കല്‍ 214-986-3186

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.