You are Here : Home / USA News

ആന്‍ഡ്രൂ പാപ്പച്ചന്‌ ഡബ്ല്യു.എം.സി ഡാളസില്‍ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 17, 2015 11:04 hrs UTC

ഡാളസ്‌: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഗുഡ്‌വില്‍ അംബാസിഡറും, സ്ഥാപകരില്‍ ഒരാളുമായ ആന്‍ഡ്രൂപാപ്പച്ചന്‌ ഡബ്ല്യു.എം.സി പ്രോവിന്‍സ്‌, റീജിയന്‍ ഭാരവാഹികള്‍ സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ ഊഷ്‌മള വരവേല്‍പ്‌ നല്‍കി. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ലോകമെമ്പാടും വളര്‍ന്നു പന്തലിച്ച്‌കിടക്കുന്ന മുന്തിരിവള്ളിയാണെന്നും സ്‌നേഹവും സൗഹാര്‍ദ്ദവും ഊട്ടിവളര്‍ത്തി ശക്തിയാര്‍ജ്ജിക്കേണ്ടത്‌ ഈ കാലഘട്ടത്തിലെ മലയാളി സമൂഹത്തിന്റെ ആവശ്യമാണെന്നും മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഗ്ലോബല്‍ നേതാക്കളായ ഗോപാലപിള്ള, പ്രമോദ്‌ നായര്‍, റീജിയന്‍ ഭാരവാഹികളായ ഏലിയാസുകുട്ടി, പി.സി. മാത്യു, പ്രോവിന്‍സ്‌ പ്രസിഡന്റുമാരായ വര്‍ഗീസ്‌ മാത്യു (ഡാളസ്‌), സെസില്‍ ചെറിയാന്‍ (നോര്‍ത്ത്‌ ടെക്‌സസ്‌), ഷാജി രാമപുരം (ഡി.എഫ്‌.ഡബ്ല്യു) എന്നിവര്‍ പങ്കെടുത്ത്‌ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. രണ്ടു ദശാബ്‌ദങ്ങളായുള്ള ഈ സംഘടനയുടെ വളര്‍ച്ചയും തളര്‍ച്ചയും ഏവരും അയവിറക്കി. ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20-നു ന്യൂജേഴ്‌സിയില്‍ നടത്തുമ്പോള്‍ എല്ലാ റീജിയന്‍, പ്രോവിന്‍സ്‌ ഭാരവാഹികളും വന്നെത്തണമെന്ന്‌ ആന്‍ഡ്രൂ പാപ്പച്ചന്‍ അഭ്യര്‍ത്ഥിച്ചു. ഡാളസ്‌ പ്രോവിന്‍സ്‌ ചെയര്‍മാന്‍ ഫിലിപ്പ്‌ തോമസ്‌ സ്വാഗതവും, രഞ്‌ജിത്ത്‌ ലാല്‍ കൃതജ്ഞതയും പറഞ്ഞു. അലക്‌സ്‌ അലക്‌സാണ്ടര്‍ വിശിഷ്‌ടാതിഥിയെ സദസിനു പരിചയപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.