You are Here : Home / USA News

അന്തര്‍ദേശീയ യോഗാ ദിനാചരണം യോങ്കേഴ്‌സില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 17, 2015 11:06 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഹ്വാനം അനുസരിച്ച്‌ ജൂണ്‍ 21-ന്‌ ലോകമെമ്പാടും അന്തര്‍ദേശീയ യോഗാ ദിനമായി ആചരിക്കുകയാണല്ലോ. പ്രസ്‌തുത പരിപാടിയോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ 2015 ജൂണ്‍ 21-ന്‌ ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ 12 മണി വരെ യോങ്കേഴ്‌സിലെ ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച്‌ യോഗാ ദിനം ആചരിക്കുന്നു. യോഗയുടെ പ്രാധാന്യം ജനങ്ങള്‍ക്കു മനസിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി, യോഗയെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റിയെടുക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മനസിലാക്കി, യോഗാ ഗുരു തോമസ്‌ കൂവള്ളൂരിന്റെ നേതൃത്വത്തിലായിരിക്കും പ്രസ്‌തുത പരിപാടി നടത്തുക.

 

ഒരുകാലത്ത്‌ ജനങ്ങള്‍ പുച്ഛിച്ചുതള്ളിയ യോഗ ഇന്ന്‌ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്‌. യോഗ എങ്ങനെ തിരക്കിട്ട ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കും എന്നുള്ളത്‌ നേരിട്ടു മനസിലാക്കുവാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ ഈ അസുലഭാവസരം പ്രയോജനപ്പെടുത്താവുന്നതാണ്‌. യോഗ ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള അവസരവും ലഭിക്കുന്നതാണ്‌. അങ്ങനെ താത്‌പര്യമുള്ളവര്‍ സ്വന്തമായി യോഗാ മാറ്റുകൂടി കൊണ്ടുവരേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ കൂവള്ളൂര്‍ 914 409 5772, ഇമെയില്‍: tjkoovalloor@live.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.