You are Here : Home / USA News

സപ്തതി പിന്നിട്ടവരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം മെ‌രിലാൻഡിൽ ആദരിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, June 17, 2015 11:24 hrs UTC

സിൽവർസ്പ്രിംഗ് ∙മെരിലാൻഡ് ഏരിയയിൽ നിന്നുളള അഞ്ച് ഇടവകകളിലെ സപ്തതി പിന്നിട്ട സഭാംഗങ്ങളെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ആദരിച്ചു. ജൂൺ ഏഴ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ സിൽവർ സ്പ്രിംഗ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ നടന്ന സമ്മേളനത്തിൽ നൂറ്റമ്പതോളം പേർ പങ്കെടുത്തു. ഭദ്രാസനത്തെ പടുത്തുയർത്തുന്നതിൽ മുൻ മെത്രാപ്പോലീത്താമാരായ മാർ മക്കാറിയോസും മാർ ബർണബാസും ചെയ്ത സേവനങ്ങളെ മാർ നിക്കോളോവോസ് സ്മരിച്ചു. ഈ രാജ്യത്ത് പളളി നിർമ്മിക്കുന്നതിലും മറ്റും മുതിർന്ന തലമുറ ചെയ്ത സേവനങ്ങളെയും മാർ നിക്കോളോവോസ് ശ്ലാഘിച്ചു. പ്രതികൂല സാഹചര്യങ്ങളിലും മക്കളെ ആദ്ധ്യാത്മികതയിൽ വളർത്തുവാനും ഭദ്രാസനത്തിന്റെ വളർച്ചയിൽ തങ്ങളുടേതായ പങ്കു വഹിക്കുവാനും മുതിർന്ന തലമുറ ശ്രദ്ധാലുക്കളായിരുന്നുവെന്നത് മാർ നിക്കോളോവോസ് പ്രത്യേകം പരാമർശിച്ചു.

 

ഇടവക വികാരി ഫാ. ലാബി ജോർജ് സ്വാഗതം പറഞ്ഞു. ഈ രാജ്യത്ത് ജീവിക്കുമ്പോൾ ന്യൂജനറേഷന്റെ ആവശ്യങ്ങളിലും പ്രായമായ തലമുറയ്ക്ക് നൽകേണ്ട പരിഗണനകളിലും നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുര്യാക്കോസ് പറഞ്ഞു. ഇത്തരം കാര്യങ്ങൾക്കു വേണ്ടി ഭദ്രാസനം പ്രത്യേക താൽപര്യമെടുത്ത് പദ്ധതികൾ നടപ്പാക്കുന്നത് അദ്ദേഹം പരാമർശിച്ചു. നിർദിഷ്ട റിട്രീറ്റ് ആൻഡ് കോൺഫറൻസ് സെന്റർ ഇത്തരം ആവശ്യങ്ങൾക്കൊരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

ആദരവ് സമ്മേളനം സംഘടിപ്പിച്ചതിൽ ഭദ്രാസനത്തിനും സമ്മേളനം സംഘടിപ്പിച്ചതിൽ സ്വന്തം ഇടവകയ്ക്കും നന്ദി പറഞ്ഞ് ഡോ. തോമസ് വർഗീസ് സംസാരിച്ചു. സമ്മേളനം സംഘടിപ്പിച്ച സെന്റ് ഗ്രിഗോറിയോസ് ഇടവകയ്ക്കും വികാരിക്കും മാർ നിക്കോളോവോസ് പ്രത്യേകം നന്ദി അറിയിച്ചു. ഫാ. ഡോ. ജോൺസൺ സി. ജോൺ, പോൾ കറുകപ്പിളളി, ഇടവക മനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ, യൂത്ത് കോൺഫറൻസ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.