You are Here : Home / USA News

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇടവകയില്‍ സ്‌കൂള്‍- കോളജ്‌ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 17, 2015 09:54 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തിലെ സ്‌കൂള്‍- കോളജ്‌ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന്‍ പരിപാടികള്‍ ഇടവക വികാരി ഫാ. വില്‍സണ്‍ യോഹന്നാന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. ഇടവക സെക്രട്ടറി ബെന്‍സി അലക്‌സ്‌ മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഗോപിയോ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി കുലത്താക്കല്‍, ഡോ. ഹിരണ്‍ സഖറിയ, ഡീക്കന്‍ സാജു വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍-കോളജ്‌ വിദ്യാര്‍ത്ഥികളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക്‌ ഇടവകയുടെ വകയായി പ്രശംസാ ഫലകം നല്‍കി ആദരിച്ചു. ഫോട്ടോ: ഗോപിയോ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി കുലത്താക്കല്‍ പ്രസംഗിക്കുന്നു. ഫാ. വില്‍സണ്‍ യോഹന്നാന്‍, ഡീക്കന്‍ സാജു വര്‍ഗീസ്‌, ഡോ. കിരണ്‍ സഖറിയ, അവാര്‍ഡ്‌ ജേതാക്കള്‍ എന്നിവര്‍ സമീപം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.