You are Here : Home / USA News

ഡാളസ് കേരള ഹിന്ദൂസ് കണ്‍വന്‍ഷന്‍- രമേശ് ചെന്നിത്തല മുഖ്യാഥിതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, June 18, 2015 10:51 hrs UTC

ഡാളസ് : ജൂലായ് 2 മുതല്‍ 5വരെ ഡാളസ്സില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കാ എട്ടാമത് കണ്‍വന്‍ഷനില്‍ മുഖ്യാഥിതിയായി കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുമെന്ന് കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു. ജൂണ്‍ 13 ഞായറാഴ്ച ഇന്ത്യാഗാര്‍ഡന്‍സില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ കണ്‍വന്‍ഷന്‍ പരിപാടികളെ കുറിച്ചു വിശദീകരിക്കുകയായിരുന്ന അദ്ദേഹം.
'ഹിന്ദു സംസ്‌ക്കാരം ജനങ്ങളിലേക്ക്' എന്ന ആശയത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള പ്രസംഗങ്ങളും, പഠനക്ലാസ്സുകളും, ചര്‍ച്ചകളുമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ടയായി തിരഞ്ഞെടുത്തിരിക്കുന്നത്.
കാനഡ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഇതിനകം തന്നെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശിവഗിരി മഠാധിപതി സ്വാമി ഗുരുപ്രസാദ്, ഹിന്ദു ഐക്യവേദി സെക്രട്ടറി കുമ്മനം രാജശേഖരന്‍, സുപ്രസിദ്ധ നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യം സമ്മേളനത്തിന് ആത്മീയ ചൈത്യന്യം നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ബാലഭാസ്‌ക്കര്‍, ബിജു നാരായണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക്ക് ഫ്യൂഷന്‍ നാദബ്രഹ്മം, പ്രശസ്ത കലാകാരന്മാരുടെ നൃത്ത സംഗീതം, മാസ് തിരുവാതിര, ഡി.ജെ.പാര്‍ട്ടി, ഫാഷന്‍ ഷൊ, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ മതമേലദ്ധ്യക്ഷന്മാരെ സമ്മേളനത്തിന് ക്ഷണിച്ചതായും പ്രസിഡന്റ് അറിയിച്ചു. സമ്മേളനത്തില്‍ പ്രകാശനം നിര്‍വ്വഹിക്കപ്പെടുന്ന സോവനീയറിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി ട്രഷറര്‍ രാജുപിള്ള അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ദീപക്, യൂത്ത് മെംബര്‍ രാഹുല്‍ പിള്ള, സജി നായര്‍ തുടങ്ങിയവര്‍ കെ.എച്ച്.എന്‍.എ യെ പ്രതിനിധീകരിച്ചും, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജോസ് പ്ലാക്കാട്ട്, വൈസ്.പ്രസി. പി.പി.ചെറിയാന്‍, സെക്രട്ടറി ബിജിലി ജോര്‍ജ്, മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, രവി എടത്വ, ബെന്നി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.