You are Here : Home / USA News

ഇരുപതാം വാര്‍ഷികത്തില്‍ ഐക്യത്തിന്റെ കാഹളം മുഴക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, June 18, 2015 11:06 hrs UTC

ന്യൂയോര്‍ക്ക് : വേള്‍ഡ് മലയാളി കൗണ്‍സില്‍(WMC) 20-ാം വാര്‍ഷികം ജന്മസ്ഥലമായ ന്യൂജേഴ്‌സിയില്‍ വച്ച് ജൂണ്‍ 20-ാം തീയ്യതി ശനിയാഴ്ച ആഘോഷിക്കുകയാണ്. 20-ാം ജന്മദിനാഘോഷങ്ങള്‍ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. നിസാര അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളായി വിഘടിച്ച്, പല ഗ്രൂപ്പുകളായി, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എല്ലാ ഡബ്യൂ.എം.സി. പ്രൊവിന്‍സുകളും തീരുമാനിച്ചിരിക്കുന്നു. ഒന്നിച്ചു പ്രവര്‍ത്തിക്കുവാനുള്ള തീരുമാനം, ലോകമെമ്പാടുമുള്ള ഡബ്യൂ.എം.സി. പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചിരിക്കയാണ്. 1995 ജൂണില്‍, ന്യൂജേഴ്‌സില്‍ സംഘടനക്ക് തപം നല്‍കിയ ഡബ്യൂ.എം.സിയുടെ സ്ഥാപകനേതാക്കളായ ആഡ്രൂസ് പാപ്പച്ചനും, അലക്‌സ് വിളനിലവുമൊക്കെ മുന്‍കൈ എടുത്തപ്പോള്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മഞ്ഞുപോലെ അലിഞ്ഞ് ഇല്ലാതെയായി.
 
 
ജൂണ്‍ 6-ാം തീയ്യതി നടത്തിയ, യുവജന സെമിനാറും, സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിച്ച 20-ാം വാര്‍ഷികാഘോഷങ്ങള്‍, 20-ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം എഡിസനിലുള്ള റിനയസന്‍സ് ഹോട്ടലില്‍ വച്ച് നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും. സമ്മേളനത്തില്‍ വച്ച്, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച 10 മലയാളികള്‍ക്ക് 'എക്‌സലന്‍സ്' അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍, റീജണല്‍, പ്രൊവിന്‍സ് നേതാക്കളും, പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. 20-ാം വാര്‍ഷിക ആഘോഷങ്ങള്‍ അനശ്വരമാക്കുവാന്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് അക്ഷീണം പ്രയത്‌നിച്ചു വരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.