You are Here : Home / USA News

കവിഞ്ഞൊഴുകുന്ന അനുഗ്രഹം- ഇന്നുമുതല്‍ ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 19, 2015 10:20 hrs UTC

`കവിഞ്ഞൊഴുകുന്ന അനുഗ്രഹം' എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ മലയാളികള്‍ക്ക്‌ സുപരിചിതനായ അന്താരാഷ്‌ട്ര സുവിശേഷകനും, പ്രാസംഗികനും, അനുഗ്രഹീത ദൈവവചന അധ്യാപകനും, വിവിധ ലോക രാജ്യങ്ങളില്‍ ദൈവം ഈ നൂറ്റാണ്ടില്‍ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ, കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്‌) സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്‌) പാസ്റ്ററുമായ ഡോ. തോമസ്‌ ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ഇന്നു മുതല്‍ ന്യൂയോര്‍ക്കില്‍ ദൈവവചനം ശുശ്രൂഷിക്കുകയും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളിലും, ജര്‍മ്മന്‍ നഗരത്തിലും നടന്ന അനുഗ്രഹിക്കപ്പെട്ട മീറ്റിംഗിനുശേഷം അദ്ദേഹം ഇന്ന്‌ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു. ജൂണ്‍ 19-ന്‌ (ഇന്ന്‌) വെള്ളിയാഴ്‌ച വൈകിട്ട്‌ 7-ന്‌ സെന്റ്‌ ജോണ്‍സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിലും (St. Johns Episcopal Church, 100 Under hill st, Yonkers, 10710), ജൂണ്‍ 20-ന്‌ നാളെ രാവിലെ 10-ന്‌ ന്യൂജേഴ്‌സിയും വൈകിട്ട്‌ 7-നും ജൂണ്‍ 21 -ന്‌ ഞായര്‍ രാവിലെ 9.30-ന്‌ Kerala Center 1824 Fairfax Street, Elmont, Newyork11003 നടക്കുന്ന `കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക്‌' ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. `കവിഞ്ഞൊഴുകുന്ന അനുഗ്രഹം' മീറ്റിംഗ്‌ ലോകത്തിന്റെ എല്ലാ വന്‍കരകളിലും ആയിരങ്ങള്‍ യേശുക്രിസ്‌തുവിനെ സ്വീകരിക്കാനും, ശാരീരിക, മാനസീക, സാമ്പത്തിക വിഷയങ്ങളില്‍ അത്ഭുതങ്ങളും പ്രാപിച്ചിട്ടുണ്ട്‌.

 

 

സ്വര്‍ഗ്ഗീയ വിരുന്നിന്റെ ആരംഭകാലം മുതല്‍ സ്വര്‍ഗ്ഗീയ വിരുന്നിന്റെ സീനിയര്‍ പാസ്റ്റര്‍ തങ്കു ബ്രദറിനോട്‌ തോളോടുതോള്‍ ചേര്‍ന്ന്‌ ശക്തമായ ആത്മീയ നേതൃത്വം തോമസുകുട്ടി ബ്രദര്‍ നിര്‍വഹിക്കുന്നു. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലും, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്‌, ഇംഗ്ലണ്ടിലെ വിവിധ സംസ്ഥാനങ്ങളിലും, ഗള്‍ഫ്‌ രാജ്യങ്ങളിലുമായി അനേകം ലോക്കല്‍ സഭകള്‍ ഉള്ള സ്വര്‍ഗ്ഗീയ വിരുന്നിനു ഈവര്‍ഷം യൂറോപ്പിലും സഭകള്‍ ആരംഭിച്ചുകഴിഞ്ഞു. കോട്ടയത്ത്‌ സ്വര്‍ഗ്ഗീയ വിരുന്നില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവരാണ്‌ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ സഭകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.theheavenlyfeast.org, 516 499 0687, 347 448 0714, 516 200 3229.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.