You are Here : Home / USA News

കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്‍: വിശ്വരൂപനും ശ്രീകുമാറും പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 19, 2015 10:23 hrs UTC

വാഷിംഗ്‌ടണ്‍: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ ഹിന്ദു സംഗമത്തില്‍ മാധ്യമപ്രവര്‍ത്തകരായ പി വിശ്വരൂപനും പി ശ്രീകുമാറും പങ്കെടുക്കും.ജനം ടിവിയുടെ മാനേജിംഗ്‌്‌്‌ ഡയറക്ടറാണ്‌ വിശ്വരൂപന്‍. ജന്മഭൂമി ന്യൂസ്‌്‌്‌ എഡിറ്ററായ ശ്രീകുമാര്‍ കെഎച്ച്‌എന്‍ എ കേരള കോര്‍ഡിനേറ്ററാണ്‌. വിശ്വരുപന്‍ ആദ്യമായാണ്‌ കെഎച്ച്‌എന്‍എ കണ്‍വന്‍ഷനെത്തുന്നത്‌്‌. ശ്രീകുമാര്‍ കഴിഞ്ഞ ആറ്‌്‌്‌ കണ്‍വന്‍ഷനുകളിലും അതിഥിയായി എത്തിയിരുന്നു. ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു മഹാസംഗമം ഡാളസ്‌ എയര്‍പോര്‍ട്ടിലുള്ള ഹയാത്ത്‌ റീജന്‍സിയില്‍ വെച്ചായിരിക്കും നടക്കുക. മതാചാര്യന്മാര്‍, മതപണ്ഡിതര്‍, മതനേതാക്കള്‍, മന്ത്രിമാര്‍, സാമൂഹികസാംസ്‌കാരിക നേതാക്കള്‍ തുടങ്ങി മറ്റനേകം പ്രമുഖര്‍ ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി ഈ അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.