You are Here : Home / USA News

കാലത്തിനൊത്ത് ഐക്യ രാഷ്ട്ര സഭയുടെ പ്രവര്‍ത്തന ലക്ഷ്യം മാറ്റണമെന്ന് ഈ.പി.മേനോന്‍

Text Size  

Story Dated: Friday, June 19, 2015 10:26 hrs UTC

B ARAVINDAKSHAN

ന്യൂയോര്‍ക്ക് : അമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1962ല്‍ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ ഡല്‍ഹിയിലെ ഗാന്ധി സമാധിയില്‍ നിന്ന് കാല്‍നടയായി പുറപ്പെട്ട് ആണവ നിരീക്ഷണത്തിനും ലോകസമാധനത്തിനും വേണ്ടി ലോകം ചുറ്റി സഞ്ചരിച്ചത് ഇന്നത്തെ തലമുറക്ക് പരിചിതമല്ല.
ക്യൂന്‍സ്-ന്യൂയോര്‍ക്കിലെ സാന്തൂര്‍ ഇന്‍ഡ്യന്‍ റസ്റ്റാറന്റില്‍ നടന്ന സല്‍ക്കാരത്തില്‍ ശ്രീ.മേനോനെ അഭിനന്ദിച്ച് കൊണ്ട് സംസാരിച്ചവര്‍ ഇവരാണ്:
ഗോപിയോ പ്രസിഡന്റ് അഡ്വ. ആനന്ദ് അഹൂജ, എന്‍.എച്ച്.ഐ. മുന്‍ ചെയര്‍മാന്‍ ലാല്‍ കെ. മോട്ടുവാനി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശ്രീധര്‍ കാവില്‍, മലയാളി ഹിന്ദുമണ്ഡലം പ്രസിഡന്റ് ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി, ശ്രീനാരായണ വേള്‍ഡ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ജി. ജനാര്‍ദ്ദനന്‍, ഫിനാന്‍ഷ്യല്‍ ഓഫീസര്‍-എസ്.കെ. ശ്രീകുമാര്‍, ഫൊക്കാന പ്രതിനിധി ശ്രീമതി ലീല മാരേട്ട്, കേരള സമാജം പ്രതിനിധി ഡോ. ജോസ് കാനാട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ വൈസ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് തെക്കേക്കര, ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ഡേവിഡ് ഗോള്‍ഡ്‌മെന്‍ തുടങ്ങിയവര്‍.
ഗാനരചയിതാവും, ഗായകനുമായ ഡേവിഡ് ഗോള്‍ഡ് മെന്‍, സൂസ്സി ഡാനിയേല്‍, പാറ്റ് ല മറീന. മിമിഗസ്സോ, കാത്തി കേസി തുടങ്ങിയ ദീര്‍ഘകാല സുഹൃത്തുക്കളോടൊപ്പം വന്ന ശ്രീ. മേനോനെയും ഡേവിഡിനേയും ശ്രീമതി ലീല മാരേട്ട് ബൊക്കെ നല്‍കി സ്വീകരിച്ചു.
ലോകജനതയുടെ ക്ഷേമ, ഐശ്വര്യ, സുരക്ഷയുടെ കാവല്‍ ഭടന്മാരായ യുണൈറ്റഡ് നേഷന്‍ മാറികൊണ്ടിരിക്കുന്ന ലോക നിലപാടുകള്‍ക്കും, സാഹചര്യങ്ങള്‍ക്കും അനുസൃതമായി യുക്തമായ നിലപാടുകള്‍ എടുക്കാന് പ്രാപ്തമല്ലാതാകുകയോ, വൈകുകയോ ചെയ്തുവരുന്നതായി ശ്രീ.മേനോന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
യു.എന്റെ ലക്ഷ്യപ്രാപ്തിക്കനുസൃതമായി നിലകൊള്ളാന്‍ പ്രവര്‍ത്തന ശൈലിയിലും ഇടപെടലുകളിലും മാറ്റങ്ങള്‍ അനിവാര്യമാണ്. അതിനുള്ള മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ക്ക് യു.എന്‍. തയ്യാറാകണമെന്ന് ശ്രീ. ഈ.പി. മേനോന്‍ അഭ്യര്‍ത്ഥിച്ചു.
ലോകത്ത് ഇന്നും ആണുവായുധ നിര്‍മ്മാണവും ഉപയോഗവും പൂര്‍ണ്ണമായി നിയന്ത്രണത്തിലല്ല എന്ന് ഡോ. ശ്രീധര്‍ കാവില്‍ വിവരിച്ചു. 'അണുവായുധങ്ങള്‍ വിവാഹ ആഘോഷങ്ങള്‍ക്കല്ല, അതിനൊരു ലക്ഷ്യം ഉണ്ടെന്ന്' പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പെര്‍വെസ് മുഷാറഫിന്റെ പ്രസ്ഥാവന ആ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ ലോക ജേതാക്കള്‍ക്കിടയില്‍ സംജാതമാകുന്ന രാജ്യസംബന്ധമായതും ആധിപത്യപരമായതുമായ കാര്യങ്ങളോടുള്ള വിയോജിപ്പ് ആണവ ആയുധ പ്രഹരത്തിന് വഴിതെളിക്കാമെന്ന് ഡോ.കാവില്‍ വിലയിരുത്തി.
1967 മുതല്‍ ശ്രീ. മേനോനുമായി ആരാധനപൂര്‍വ്വ സൌഹൃദ ബന്ധം പുലര്‍ത്തി വരുന്ന ബി. അരവിന്ദാക്ഷന്‍ ശ്രീ. മേനോനെ സദസ്സിന് പരിചയപ്പെടുത്തി. ഇന്‍ഡ്യന്‍- അമേരിക്കന്‍ സമൂഹത്തിന്റെ വാര്‍ഷിക വിവരണങ്ങളടങ്ങിയ രണ്ട് ബുക്കുകള്‍ ശ്രീ. ലാല്‍ മോട്ടുവാനി മേനോന് സമ്മാനിച്ചു.
കഴിഞ്ഞ 30 വര്‍ഷത്തിലധികമായി സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നല്‍കിയ സേവനത്തെ മാനിച്ചുകൊണ്ട് 'ഫൂട്ട് പ്രിന്റ്‌സ് ഓണ്‍ ഫ്രണ്ട്‌ലി റോഡ്' എന്ന സമാധാന യാത്ര വിവരണ പുസ്തകം ശ്രീ.മേനോന്‍ ശ്രീ.ലാല്‍ മോട്ടുവാനിക്ക് നല്‍കി ആദരിച്ചു.
വിവിധ രാജ്യങ്ങളില്‍ സമാധാനത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി യുവജനങ്ങളെ പ്രവര്‍ത്തനനിരതരാക്കാന്‍ ശ്രീ. മേനോന്‍ പഠന ക്ലാസുകള്‍ നടത്തുന്നു. പട്ടിണിയും പാര്‍പ്പിട ദൗര്‍ലഭ്യവും ലഘൂകരിക്കാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി ഇന്‍ഡ്യ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സാരഥ്യവും അദ്ദേഹം വഹിക്കുന്നു.
 
ലോക നന്മക്കായി ജീവിതം മാറ്റിവെച്ച മേനോന്‍ പാസ്‌പോട്ടും, വിസയും, പണവും ഇല്ലാതെ ലോകം ചുറ്റാന്‍ പുറപ്പെട്ട വ്യക്തിയാണ്. ശ്രീ. വിനോബ ബാവയുടെ ആദര്‍ശങ്ങള്‍ തുടരുന്ന അദ്ദേഹം ഇന്നും കൈയ്യില്‍ പണം ഇല്ലെങ്കിലും യാത്രയും ലക്ഷ്യവും മുടക്കാറില്ല. സംഘടനകള്‍ക്കും സംഘാടകര്‍ക്കും അദ്ദേഹം മാര്‍ഗ്ഗദര്‍ശനമാകണം.
ബാംഗ്ലൂറിലെ ഇന്റര്‍നാഷ്ണല്‍ സര്‍വ്വോദയ സെന്ററാണ് കഴിഞ്ഞ 60 വര്‍ഷമായി അദ്ദേഹത്തിന്റെ ആസ്ഥാനം. ബന്ധപ്പെടാന്‍ epm bangalore @gmail.com.
സ്വീകരണ യോഗത്തില്‍ അഡ്വ. ആനന്ദ് അഹൂജ മേനോന്റെ ലോകദൗത്യത്തെ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.