You are Here : Home / USA News

മലയാളി ഭവനങ്ങളുടെ സുരക്ഷ ശക്തമാക്കുക: ഒരുമ ഹൂസ്റ്റണ്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, June 19, 2015 10:36 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍: ടെക്‌സാസ് ഹൂസ്റ്റണില്‍ മലയാളികള്‍ കൂടുതലായി അധിവസിയ്ക്കുന്ന ഷുഗര്‍ലാന്റ്, മിസൗറി സിറ്റി, സ്റ്റാഫോഡ് പ്രദേശങ്ങളില്‍ സമീപകാലത്ത് ഉണ്ടായ ഭവനഭേദനങ്ങള്‍ മലയാളി കുടുംബങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിരിയ്ക്കുന്നു. ഇത്തരം കര്‍വ്വാശ്രമങ്ങള്‍ തടയുന്നതിനും സുരകഷാക്രമീകരണങ്ങള്‍ ശക്തമാകുന്നതിനും വേണ്ടി റിവര്‍‌സ്റ്റോണിലെ പ്രമുഖ മലയാളി സംഘടനയായ 'ഒരുമ ഹൂസ്റ്റണ്‍' പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു.
ഫോര്‍ട്ട്‌ബെന്‍സ് കൗണ്ടി ഡെപ്യൂട്ടി ക്രിസ്റ്റീനാ റിസെന്റസിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് മേധാവികളുടെ സാന്നിദ്ധ്യത്തില്‍ ഒരുമ പ്രസിഡന്റ് സാനി ഇഞ്ചക്കലിന്റെ ഭവനത്തില്‍ ജൂണ്‍ 16ന് വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ ജോസ് കരിമ്പുംകാലായില്‍(സെക്രട്ടറി), സാബു ജോസഫ്, സന്തോഷ് ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നൂറോളം തദ്ദേശവാസികള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് പോലീസ് മേധാവികള്‍ മറുപടി നല്‍കി.
റിവര്‍‌സ്റ്റോണ്‍ പ്രദേശത്ത് പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാകുന്നതിന്റെ ആവശ്യകതയെപ്പറ്റി യോഗം ഒന്നടങ്കം അധികാരികളെ ബോധ്യപ്പെടുത്തി. മൂന്നു മാസത്തിനുശേഷം വീണ്ടും യോഗം വിളിച്ചുകൂട്ടി സുരക്ഷാ നടപടികള്‍ വിശകലനം ചെയ്യാമെന്ന് പോലീസ് മേധാവികള്‍ ഉറപ്പു നല്‍കി.
ഇതിലേക്ക് പുനര്‍നടപടികള്‍ ശക്തമായി കൊണ്ടു പോകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജോ തെക്കിനേത്തും ബാബു ജോണും ഊന്നിപ്പറഞ്ഞു. യോഗനടപടികളില്‍ പോലീസ് അധികാരികളെ പങ്കെടുപ്പിയ്ക്കുന്നതിന് പ്രിന്‍സ് ജേക്കബ് മുന്‍ കൈയെടുത്തു.
വൈസ് പ്രസിഡന്റ് ജീനു ജയിംസിന്റെ നന്ദി പ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു. സമീപകാല സംഭവങ്ങളുടെ ഗൗരവം മനസിലാക്കി ഇങ്ങനെ ഒരു സമ്മേളനം വിളിച്ചുകൂട്ടാന്‍ മുന്‍കൈയെടുത്ത 'ഒരുമ'യുടെ പ്രവര്‍ത്തകരെ പ്രദേശവാസികള്‍ അഭിനന്ദിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.