You are Here : Home / USA News

ഫാദര്‍ വി.എം.തോമസിന് കോറെപ്പിസ്‌കോപ്പ സ്ഥാനാരോഹണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 20, 2015 11:41 hrs UTC

ഡാലസ്: മാര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് (ജേക്കബൈറ്റ്) ദേവാലയത്തിന്റെ പ്രതിഷ്ഠവേളയില്‍ ഇടവകയുടെ സ്ഥാപക വികാരിയായ വലിയപറമ്പില്‍ തോമസ് കശീശക്ക് ഡയോസിഷ്യന്‍ ആര്‍ച്ബിഷപ്പ് അഭിവന്ദ്യ യെല്‍ദൊ മാര്‍ തീത്തോസ് തിരുമേനി കോറെപ്പിസ്‌കോപ്പ സ്ഥാനം നല്കി ആദരിക്കുകയാണ്. ഡാളസിലെ മെസ്‌കീറ്റില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമം വഹിക്കുന്ന മാര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് (ജേകബയിറ്റ്) ഇടവകയുടെ നൂതന ദേവാലയത്തിന്റെ പ്രതിഷ്ഠ നോര്‍ത്ത് അമേരിക്കന്‍ അതിഭാദ്രസന മെത്രാപ്പോലീത്ത അഭിവന്ദ്യ യെല്‍ദൊ മാര്‍ തീത്തോസ് തിരുമേനി അനേകം വൈദികരുടെയും, വിശ്വാസികളുടെയും, അഭ്യുദയകാംഷികളുടെയും സാന്നിധ്യത്തില്‍ ജൂണ് മാസം 21,22 (ഞായര്‍,തിങ്കള്‍) തീയതികളില്‍ നിര്‍വഹിക്കുകയാണ്.
 
തീഷ്ണതയുള്ള വൈദികന്‍ ,മികവുറ്റ പ്രസംഗകന്‍, അനുഗ്രഹീതനായ അധ്യാപകന്‍, സംഘാ ടകന്‍ ,ലേഖനകര്‍ത്താവ്, സാമൂഹ്യ സ്‌നേഹി എന്നീ നിലകളില്‍ തനതായ വ്യക്തിത്വത്തിനുടമയാണ് കോറെപ്പിസ്‌കോപ്പ സ്ഥാനമേല്‍ക്കുന്ന റവ .ഫാ. വി .എം .തോമസ്. ഡാലസ് സെയിന്റ് മേരീസ് ,മാര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് എന്നീ ഇടവകകളുടെ സ്ഥാപനം ,വളര്‍ച്ച, ദേവാലയ നിര്‍മ്മാണം, കൂദാശ എന്നിവ തോമസച്ചന്റെ ശുശ്രൂഷാ ജീവിതത്തിലെ ചാരിതാര്‍ത്ഥ്യം നിറഞ്ഞ നാഴികക്കല്ലുകളാണ് . ദിവംഗതരായ കടവില്‍ ഡോക്ടര്‍ പൗലോസ് മാര്‍ അത്തനാസിയോസ് തിരുമേനിയില്‍ നിന്നും ശെമ്മാശ പട്ടവും (1973) ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്നും (1983) വൈദിക പട്ടവും സ്വീകരിച്ചു.
ഡാലസില്‍ സെയിന്റ് മേരീസ് , മാര്‍ ഗ്രീഗോറിയോസ് ഇടവകകള്‍ കൂടാതെ ഡാലസ് സെയിന്റ് ഇഗ്‌നെഷ്യസ്, ഡിട്ട്രോയിറ്റ് സെയിന്റ് മേരീസ്, ഓസ്റ്റിന്‍ സെയിന്റ് തോമസ് , ഒക്കലഹോമ സെയിന്റ് ജോര്‍ജ് എന്നീ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വൈദീക സെക്രട്ടറി ആയി സേവനമനുഷ്ടിച്ചിട്ടുള്ള അച്ചന്‍ ഭദ്രാസന കൌണ്‌സില്‍ അംഗവും ഡയോസിഷ്യന്‍ ഭദ്രാസന മര്‍ത്തമറിയ വൈസ് പ്രസിഡന്റും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാസാഹിത്യസാമൂഹിക രംഗങ്ങളില്‍ തല്പരനായ ഫാദര്‍ തോമസ് 1985 മുതല്‍ ഡാലസ് കേരളാ അസോസിയേഷന്‍ മെമ്പറും അഭ്യുദയകാംഷിയും വിവിധ കലാസാംസ്‌കാരിക സംഘടനകളിലെ പങ്കാളിയുമാണ്. കേരളാ എക്ക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ അച്ചന്‍ കേരളാ ക്ലെര്‍ജി കോണ്ഫറന്‌സിന്റെ സെക്രട്ടറി ആയി 10 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. വൈദികശുശ്രൂഷക്ക് പുറമേ, നിയുക്ത കോറെപ്പിസ്‌കോപ്പ ഡാലസ് കൌണ്ടി സ്‌കൂള്‍ സിസ്റ്റത്തിലെ ചരിത്രാധ്യാപകന്‍ കൂടിയാണ്. ലില്ലി കൊച്ചമ്മയും മക്കളായ ഷെറിന്‍ ഗോഡ്വിന്‍, ഐറിന്‍ ഷിജു, എബിന്‍ , കൊച്ചുമക്കളായ കെയ് ലബ്, ഏവ , ക്രിസ്ത്യന്‍ , എമ്മ എന്നിവരടങ്ങിയതാണ് തോമസച്ചന്റെ കുടുംബം. തോമസച്ചന് നൂതന സ്ഥാനലബ്ധിയില്‍ സര്‍വവിധ മംഗളങ്ങളും നേരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.