You are Here : Home / USA News

യുഡിഎഫ് പ്രതിനിധി സമ്മേളനം ഹൂസ്റ്റണില്‍- ജൂണ്‍ 21ന് ഞായറാഴ്ച

Text Size  

Story Dated: Saturday, June 20, 2015 11:45 hrs UTC

ഹൂസ്റ്റണ്‍ : ആസന്നമായിരിയ്ക്കുന്ന കേരളത്തിലെ അരുവിക്കര നിയമസഭാമണ്ഡല ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്, രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും, ചര്‍ച്ച ചെയ്യുന്നതിനും ഹൂസ്റ്റണിലെ ഐക്യജനാധിപത്യ മുന്നണി അനുഭാവികള്‍ ഒത്തുചേരുന്നു. ജൂണ്‍ 21ന് ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാഫോഡിലുള്ള കേരള തനിമ റെസ്‌റ്റോന്റില്‍ വച്ചാണ് പ്രത്യേക സമ്മേളനം ക്രമീകരിച്ചിരിയ്ക്കുന്നത്.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിലേക്ക് യുഡിഎഫ് അനുഭാവമുള്ള എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
അരുവിക്കരയെ നെഞ്ചോടുചേര്‍ത്തു വച്ച സമാദരണീയനായിരുന്ന ജി. കാര്‍ത്തികേയന്റെ അകാല വേര്‍പാടിനെ തുടര്‍ന്ന് നടത്തപ്പെടുന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.എസ്.ശബരീനാഥിന്റെ വിജയം സുനിശ്ചിതമാകുന്നതിന് ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിയ്ക്കുന്നുവെന്ന് സംഘടാകര്‍ അറിയിച്ചു.
സമ്മേളനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് ഏബ്രഹാം-713-582-9517
ബേബി മണക്കുന്നേല്‍-713-291-9721
സണ്ണി കാരിയ്ക്കല്‍- 832-566-6806

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.