You are Here : Home / USA News

യു എസ്‌ വീസാനടപടികളിലെ തടസം: അമേരിക്കന്‍ ഡെയ്‌സ്‌ മ്യൂസിക്കല്‍, കോമഡി ആദ്യ മൂന്ന്‌ ഷോ നീട്ടി വച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, June 20, 2015 03:43 hrs UTC

ന്യൂജേഴ്‌സി: യു എസ്‌ വിദേശകാര്യവകുപ്പിലെ കമ്പ്യൂട്ടര്‍ തകരാര്‍ മൂലം യു എസ്‌ വിസ അനുവദിക്കുന്ന നടപടികളിലുണ്ടായ തടസത്തെ തുടര്‍ന്ന്‌ അമേരിക്കന്‍ ഡെയ്‌സ്‌' എന്ന സൂപ്പര്‍ഹിറ്റ്‌ മ്യൂസിക്കല്‍, കോമഡി ഷോ പ്രോഗ്രാമില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായി സംഘാടകര്‍ അറിയിച്ചു. കലാകാരന്‍മാര്‍ക്ക്‌ ഈയാഴ്‌ച എത്തിച്ചേരാനാകാത്ത പ്രത്യേക സാഹചര്യത്തില്‍ ക്വീന്‍സിലും ന്യൂജേഴ്‌സിയിലും റോക്‌ ലന്‍ഡിലും നടക്കേണ്ട ആദ്യ മൂന്ന്‌ പരിപാടികളാണ്‌ മാറ്റിവെച്ചിരിക്കുന്നത്‌. തീയതിയും സ്ഥലവും പിന്നാലെ അറിയിക്കുന്നതാണ്‌. മറ്റ്‌ പരിപാടികള്‍ക്ക്‌ മാറ്റമില്ലന്ന്‌ നാഷണല്‍ സ്‌പൊണ്‍സര്‍ സിജി ജേക്കബ്‌ അറിയിച്ചു.

വിസാ അപേക്ഷകരുടെ ബയോമെട്രിക്‌ വിവരങ്ങള്‍ രൂപപ്പെടുത്താനും കൈമാറാനും സാധിക്കുന്നില്ലന്നതാണ്‌ പ്രധാന തടസമായത്‌. സുരക്ഷാകാരണങ്ങളാല്‍ ഈ വിവരങ്ങള്‍ ഒഴിവാക്കാനാവാത്തതാണന്നും തകരാര്‍ പരിഹരിച്ചശേഷമേ വിസ അനുവദിക്കാനാവൂ എന്നും വിദേശകാര്യവകുപ്പു വക്താവ്‌ ജോണ്‍ കിര്‍ബി അറിയിച്ചു. ന്യൂഡല്‍ഹിയിലെ യു എസ്‌ എംബസിയിലും മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ, ഹൈദരബാദ്‌, എന്നിവിടങ്ങളിലെ യു എസ്‌ കോണ്‍സുലേറ്റുകളിലും ജൂണ്‍ 22 മുതല്‍ 26 വരെ നടത്താനിരുന്ന നോണ്‍ ഇമിഗ്രന്റ്‌ വിസ ഇന്റര്‍വ്യൂകള്‍ എല്ലാം റദ്ദാക്കിയിരിക്കുകയാണ്‌. ഈ ദിവസങ്ങളില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടിയിരുന്നവര്‍ ജൂലൈ ആറിനുശേഷമുള്ള ഇന്റര്‍വ്യൂ തീയതി പുനക്രമീകരിക്കണമെന്നാണ്‌ കോണ്‍സുലേറ്റില്‍ നിന്ന്‌ അറിയിച്ചിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.