You are Here : Home / USA News

ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഫാദേഴ്‌സ് ഡേ പ്രത്യേക പരിപാടികള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, June 20, 2015 03:46 hrs UTC

ന്യൂയോര്‍ക്ക്: വന്‍ ജനശ്രദ്ധ പിടിച്ചു പറ്റികൊണ്ടിരിക്കുന്ന ടിവി പരിപാടിയായ, മലയാളികളുടെ സ്വന്തം ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ടു 8 മണിക്കു (ഈ എസ് ടി/ ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ചകളില്‍ ഈയാഴ്ച്ച, പ്രശസ്ത സിനിമാ നടന്‍ ലാലൂ അലക്‌സും ഒന്നിച്ചുള്ള ഫാദേഴ്‌സ് ഡേ പ്രത്യേക പരിപാടികളാണു.
ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലണ്ടിലുള്ള കുട്ടീലന്‍ റസ്‌റ്റോറന്റില്‍ വച്ചു നടത്തപ്പെട്ട ഫാദേഴ്‌സ് ഡേ ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയി എത്തിയിരുന്നതു ലാലൂ അലക്‌സ് ആയിരുന്നു. ബന്ധങ്ങളുടെ ആഴങ്ങളെ കുറിച്ചു സംസാരിച്ച അദ്ദേഹം, അമ്മ കഴിഞ്ഞാല്‍ ലോകത്തു ഏറ്റവും കൂടുതല്‍ തന്നെ സ്വധീനിച്ച വ്യക്തി അച്ഛന്‍ തന്നെയാണെന്നും, എല്ലാം ആഘോഷിക്കുന്ന അമേരിക്കന്‍ ജനതയൂടെ കൂടെ ഈ ഫാദേഴ്‌സ് ഡേ ആഘോഷിക്കന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ഗ്രേയ്‌സ് ഗോള്‍ഡന്‍ ക്ലേയ്ടണ്‍ 1908 ജുലൈ അഞ്ചാം തീയതി, 1907ല്‍ മൊണൊങ്ങ മൈനിംഗ് ഡിസാറ്ററില്‍ മരണമടഞ്ഞ തന്റെ പിതാവിന്റെ ഓര്‍മക്കയാണു ആദ്യമായി ഫാദേഴ്‌സ് ഡേ ആഘോഷിക്കപ്പെടുന്നതു. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണു ഫാദേഴ്‌സ് ഡേ അമേരിക്കയില്‍ ആഘോഷിക്കുന്നതു.
അമേരിക്കന്‍ കാഴ്ച്ചകളുടെ അവതാരകന്‍ ഡോ: കൃഷ്ണ കിഷോറും, പരിപാടി സ്ഥലത്തേക്കു നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നതു ന്യൂജേഴ്‌സുയില്‍ നിന്നുള്ള ഭാവഗായകന്‍ ജെംസണ്‍ കുര്യാക്കോസാണു. ക്യാമറമാന്‍ ഷിജോ പൗലോസും, പ്രൊഡ്യൂസര്‍ രാജു പള്ളത്തുമാണു.
കൂടുതല്‍ വിവരങ്ങള്‍ക്കു: രാജു പള്ളത്ത് 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.