You are Here : Home / USA News

റവ.ഫാ. മാത്യു നായ്‌ക്കംപറമ്പില്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും എഡ്‌മണ്ടനില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 21, 2015 07:44 hrs UTC

എഡ്‌മണ്ടന്‍ (കാനഡ): ലോകപ്രസിദ്ധ വചനപ്രഘോഷകന്‍ റവ.ഫാ. മാത്യു നായ്‌ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍, പോട്ട) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും എഡ്‌മണ്ടനിലെ (കാനഡ) സെന്റ്‌ തെരേസാസ്‌ റോമന്‍ കാത്തലിക്‌ പാരീഷില്‍ വെച്ച്‌ ജൂലൈ 9,10,11 തീയതികളില്‍ നടത്തപ്പെടുന്നു. (7508 29 Ave, NW, Edmonton AB T6K 3Y8) റവ.ഫാ. മാത്യു നായ്‌ക്കംപറമ്പിലിനു പുറമെ റവ.ഫാ. ആന്റണി തെക്കാനത്ത്‌ വി.സി, റവ.ഫാ. ജോബി കാച്ചപ്പള്ളി വി.സി (ഡയറക്‌ടര്‍, ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍, ടൊറന്റോ), സിസ്റ്റര്‍ തെരേസ വരക്കുളം എഫ്‌.സി.സി, ബ്ര. ജോര്‍ജ്‌ കണിച്ചായില്‍ എന്നിവരാണ്‌ വചനപ്രഘോഷണം നടത്തുന്നത്‌.

 

ജൂലൈ 9 വ്യാഴാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5 മണി വരേയും, ജൂലൈ 10-നു വെള്ളിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5.30 വരേയും, ജൂലൈ 11 -ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 5 മണി വരേയുമാണ്‌ ധ്യാന സമയം. ധ്യാന ദിവസങ്ങളില്‍ എല്ലാദിവസവും വിശുദ്ധ കുര്‍ബാന, ആരാധന, കുമ്പസാരം, രോഗശാന്തി ശുശ്രൂഷ, ആന്തരൂക സൗഖ്യപ്രാര്‍ത്ഥന, പരിശുദ്ധാത്മ അഭിഷേക പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും. എല്ലാദിവസവും ഉച്ചഭക്ഷണവും ക്രമീകരിക്കുന്നുണ്ട്‌. സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ ഇടവകയുടെ നേതൃത്വത്തിലാണ്‌ ധ്യാനം നടത്തപ്പെടുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോണ്‍ കുടിയിരുപ്പില്‍ (780 807 7751), ജോസഫ്‌ കാട്ടേഷം (780 886 7284), രെദീപ്‌ ജോസ്‌ (587 709 0731), സിനി ജെനീഷ്‌ (780 554 9037). ഇമെയില്‍: smcmedm@gmail.com, Web:www.sasmedm.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.