You are Here : Home / USA News

ഫിലഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രലില്‍ വിബിഎസും പെരുനാളും

Text Size  

Story Dated: Tuesday, June 23, 2015 10:47 hrs UTC

ജീമോന്‍ ജോര്‍ജ്‌

ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവും ശ്ലീഹന്മാരില്‍ തലവനുമായ പരി. പത്രോസ്‌ ശ്ലീഹായുടെ നാമത്തില്‍ ആണ്ടുതോറും നടത്തി വരാറുളള പെരുനാളും കുട്ടികളുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും സംയുക്തമായി ജൂണ്‍ 25, 26, 27, 28 തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി ആചരിക്കുന്നതാണ്‌. വി. കുര്‍ബാനയ്‌ക്കുശേഷം 21-നു ഞായറാഴ്‌ച കൊടി ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ പെരുനാള്‍ മഹാമഹത്തിനു തുടക്കം കുറിക്കുകയായി. 27-നു ശനിയാഴ്‌ച 6പിഎംന്‌ പെരുനാളിനോടനുബന്ധിച്ച്‌ സന്ധ്യാ പ്രാര്‍ഥനയും 6.45 ന്‌ പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ ഡീ. ബെന്നി ചിറയിലിന്റെ വചന പ്രഘോഷണവും തുടര്‍ന്ന്‌ റാസ, ഫയര്‍ വര്‍ക്‌സ്‌, ചെണ്ട മേളവും 8 മണിക്ക്‌ പ്രശസ്‌ത ഗായകന്‍ ബിജു ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ക്രിസ്‌തീയ സംഗീത സന്ധ്യയും 9 മണിക്ക്‌ സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്‌.

 

 

പിറ്റേ ദിവസം 28-നു ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ഥനയും 10ന്‌ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മ്മിത്വത്തിലും ഫാ. ജോണ്‍ തെക്കേടത്ത്‌ കോറപ്പിസ്‌കോപ്പായും, ഫാ. ജോയി ജോണ്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന്‌ ഈ വര്‍ഷം ഹൈസ്‌കൂള്‍, കോളേജ്‌ കൂടാതെ സണ്‍ഡേ സ്‌കൂള്‍ തലത്തില്‍ ഗ്രാജുവേറ്റ്‌ ചെയ്‌ത കുട്ടികളെ ആദരിക്കല്‍ ചടങ്ങ്‌, കത്തീഡ്രലിന്റെയും മദ്‌ബഹായുടെയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിനുളള തുടക്കം കുറിക്കല്‍, ഇദംപ്രഥമമായി ആരംഭിച്ച സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രല്‍ സോക്കര്‍ ടീമിന്റെ ഔദ്യോഗിക ഉദ്‌ഘാടനം തുടങ്ങിയവ തദവസരത്തില്‍ നടത്തുന്നതാണ്‌. തുടര്‍ന്ന്‌ കൈമുത്ത്‌, നേര്‍ച്ച വിളമ്പ്‌, കൊടി ഇറക്കും കഴിയുന്നതോടുകൂടി ഈ വര്‍ഷത്തെ പെരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ സമാപനം കുറിക്കുകയായി.

 

പതിവുപോലെ എല്ലാ വര്‍ഷവും നടത്തി വരാറുളള വിബിഎസ്‌, 25, 26, 27 (വ്യാഴം, വെളളി, ശനി) തീയതികളില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രല്‍ സണ്‍ഡേ സ്‌കൂളിലെ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലും യൂത്ത്‌ ലീഗിന്റെ സഹകരണത്തിലുമായിട്ടാണ്‌ നടത്തുന്നത്‌. ഈ വര്‍ഷത്തെ തീം ??Camp Discovery- Jesus at Work Through us'' എന്നാണ്‌. പ്രീ- കിന്റെര്‍ ഗാര്‍ടണ്‍ (4 വയസ്‌) പത്താം ക്ലാസ്‌ വരെയുളള കുട്ടികള്‍ക്ക്‌ 9എഎം മുതല്‍1പിഎം ആണ്‌. വിബിഎസ്‌ ക്രീകരിച്ചിരിക്കുന്നത്‌. കുട്ടികള്‍ക്കായി ധാരാളം പുതിയ കാര്യങ്ങളും ഈ വര്‍ഷം ഉള്‍പ്പെടുത്തിയിരിക്കുന്നതായി അറിയിച്ചു. 27-നു ശനിയാഴ്‌ച12.30പിഎം മുതല്‍ 4.30പിഎം വരെയാണ്‌ വിബിഎസ്‌, സമാപനച്ചടങ്ങ്‌ കൃത്യം 5 മണിക്ക്‌ ആരംഭിക്കുന്നതാണ്‌. ഫില!ഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള കുട്ടികളേയും വിശ്വാസികളേയും ഭക്തിയാദരപൂര്‍വ്വം ഈ പെരുനാളിലും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലേക്കും സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാനായി ക്ഷണിച്ചു കൊളളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : www.saintpeters cathedral.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.