You are Here : Home / USA News

നേറ്റീവ് അമേരിക്കന്‍ മാര്‍ത്തോമ്മാ വി.ബി.എസ് അനുഗ്രഹീതമായ നടത്തപ്പെട്ടു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, June 23, 2015 10:49 hrs UTC

ബെന്നി പരിമണം

 

അലബാമ : നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വര്‍ഷം തോറും നടത്തിവരാറുള്ള വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ ഈ വര്‍ഷവും ജൂണ്‍ 16 മുതല്‍ 12 വരെ അലബാമയിലെ മൗണ്ട് വെര്‍ണ്ണനിലുള്ള ആള്‍ഡേഴ്‌സ് ഗേറ്റ് മെഥഡിസ്റ്റ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. കുഞ്ഞുങ്ങളുടെയും, യുവജനങ്ങളുടെയും ഇടയില്‍ ആത്മീയ ദര്‍ശനങ്ങളെ പകര്‍ന്നുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്തുവാന്‍ നേറ്റീവ് അമേരിക്കന്‍ വി.ബി.എസ്. മൂലം സാധ്യമാകുന്നു എന്നുള്ളത് പ്രാധാന്യമര്‍ഹിക്കുന്നു. വി.ബി.എസ്സിന്റെ ഭാഗമായി ബൈബിള്‍ പഠനങ്ങള്‍, ഗാന പരിശീലനം, ക്രാഫ്റ്റ്‌സ്, നേതൃത്വ പരിശീലന കളരി, സമര്‍പ്പണ ശുശ്രൂഷ തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ നടത്തപ്പെട്ടു.

 

 

യേശുക്രിസ്തുവിന്റെ സ്‌നേഹവും, കരുതലും രുചിച്ചറിയുവാനും, മൂല്യാധിഷ്ഠിതമായ ജീവിതം നയിക്കുവാനും വി.ബി.എസില്‍ പങ്കെടുത്തവര്‍ക്ക് ഇടയാകുകയും സന്തോഷകരമായ ദിനങ്ങളെ സമ്മാനിക്കുകയുെ ചെയ്തു. നേറ്റീവ് അമേരിക്കന്‍ മിഷന്‍ കണ്‍വീനര്‍ റവ.ഡനീസ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അറ്റ്‌ലാന്റ മാര്‍ത്തോമ്മാ ഇടവക വികാരി റവ.എം.പി.സാമുവേല്‍, നേറ്റീവ് അമേരിക്കന്‍ മിഷന്‍ കമ്മറ്റി അംഗങ്ങള്‍, വിവിധ ഇടവകളില്‍ നിന്നുള്ള നാല്‍പതോളം വാളിണ്ടിയേഴ്‌സ് എന്നിവര്‍ വി.ബി.എസിനു നേതൃത്വം നല്‍കി. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്‌ക്കോപ്പാ, ഭദ്രാസന സെക്രട്ടറി റവ.ബിനോയ് ജെ. തോമസ്, റവ.ഡോ.ഫിലിപ്പ് വര്‍ഗ്ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, നേറ്റീവ് അമേരിക്കന്‍ മിഷന്‍ സബ്- കമ്മറ്റി അംഗങ്ങള്‍, അറ്റ്‌ലാന്റ മാര്‍ത്തോമ്മ ഇടവക എന്നിവരുടെ പിന്തുണയും, പ്രോത്സാഹനവും, പ്രാര്‍ത്ഥനയും വി.ബി.എസ്. വിജയകരമായി നടത്തുവാന്‍ സഹായിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.