You are Here : Home / USA News

ഡാളസ്സില്‍ അന്തര്‍ദേശീയ യോഗാ ദിനം ആചരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 23, 2015 10:52 hrs UTC

ഇര്‍വിങ്ങ്(ഡാളസ്) : മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സ് അസ്സോസിയേഷനും, ആര്‍ട്ട് ഓഫ് ലിവിങ്ങും സംയുക്തമായ ഇര്‍വിങ്ങ് തോമസ് ജഫര്‍സല്‍ പാര്‍ക്കില്‍ ജൂണ്‍ 21 ഞായറാഴ്ച അന്തര്‍ദേശീയ യോഗാദിനം സമുചിതമായി ആഘോഷിച്ചു. മഹാത്മാഗാന്ധി പാര്‍ക്കില്‍ മൂന്നോറോളം പേരാണ് യോഗയില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്നത്. യോഗ പരിശീലകനും, മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്രോജക്‌ററ് ചെയര്‍മാനുമായ ഡോ.പ്രസാദ് തോട്ടക്കൂറ അന്തര്‍ദ്ദേശീയ യോഗാ ദിനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മെയ്യഭ്യാസമായോ, ഫാഷനായോ യോഗയെ കാണരുതെന്നും, ശരീരവും, മനസ്സും, ആത്മാവും സമന്വയിപ്പിക്കപ്പെടുന്ന ഒന്നാണ് യോഗാഭ്യാസം എന്നും ചെയര്‍മാന്‍ തോട്ടകൂറ അഭിപ്രായപ്പെട്ടു. ദിവസവും യോഗാ അഭ്യസിക്കുന്നത് മനസ്സിനേയും, ശരീരത്തേയും നിയന്ത്രിക്കുവാന്‍ അത്യന്താപേക്ഷിതമാണെന്നും യോഗാഭ്യാസം എന്നത് രാഷ്ട്രത്തിന്റെ ആവശ്യം കൂടിയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

 

192 രാഷ്ട്രങ്ങളിലായി രണ്ടു ബില്യന്‍ ജനങ്ങള്‍ യോഗദിനത്തില്‍ ഒത്തുചേര്‍ന്നത്, യോഗയുടെ പ്രാധാന്യത്തെയാണ് ചൂണ്ടി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ജി. എം.എല്‍.ടി. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മെമ്പര്‍ മിസ്സിസ് ശബ്‌നം ആര്‍ട്ട് ഓഫ് ലിവിംഗ് ടീമിനെ പരിചയപ്പെടുത്തി. രജനീഷ് ഗുപ്ത, ശ്രീധര്‍ തുള്‍ജാറാം, ഡോ.നിക്ക് ഷ്‌റോഫ്, അങ്കൂര്‍ ബോറ, മിസ് ദീപ എന്നിവര്‍ വളണ്ടിയര്‍മാരായിരുന്നു. റാവു കല്‍വാല(സെക്രട്ടറി) സ്വാഗതവും, തയ്ബ് കുങ്ങന്‍വാലാ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.