You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ ജൂണ്‍ 27,28 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 23, 2015 10:53 hrs UTC

ഷിക്കാഗോ: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരി: പത്രോസ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവക സ്‌ഥാപനത്തിന്റെ 38-ാമത്‌ വാര്‍ഷികവും 2015 ജൂണ്‍ 27,28 (ശനി, ഞായര്‍) തീയതികളില്‍ മുന്‍പതിവുപോലെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട്‌ 2015 ജൂണ്‍ 21 ഞായറാഴ്‌ച വി:കുര്‍ബ്ബാനക്കുശേഷം വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ പെരുന്നാള്‍ കൊടിയേറ്റി. ജൂണ്‍ 27 ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും വചനസന്ദേശവും ഉണ്ടായിരിക്കും.

 

ജൂണ്‍ 28 ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌ക്കാരവും 10 മണിക്ക്‌ വി: കുര്‍ബ്ബാനയും പ്രസംഗവും 12 മണിക്ക്‌ പ്രദക്ഷിണവും ആശിര്‍വാദവും 1 മണിക്ക്‌ പാച്ചോര്‍ നേര്‍ച്ചയും തുടര്‍ന്ന്‌ നേര്‍ച്ചസദ്യയും നടക്കും. 2 മണിക്ക്‌ കൊടിയിറക്കുന്നതോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. ഈ വര്‍ഷത്തെ പെരുന്നാളിനു ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരിയും സുവിശേഷപ്രസംഗകനുമായ ബഹു: ബിനു ജോസഫ്‌ അച്ചന്‍ മുഖ്യ അതിഥി ആയിരിക്കും. പരിശുദ്ധന്റെ പെരുന്നാളില്‍ വന്ന്‌ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കണമെന്നും കര്‍ത്യനാമത്തില്‍ വികാരി വന്ദ്യ: സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ അഭ്യര്‍ത്ഥിക്കുന്നു. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജാസന്‍ ജോണ്‍ (വൈസ്‌ പ്രസിഡന്റ്‌) 630 205 2677, ജീവന്‍ തോമസ്‌ (സെക്രട്ടറി) 847 209 8965, സാബു മാത്യു (ട്രഷറര്‍) 847 477 0099.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.