You are Here : Home / USA News

പി.വി നീലകണ്‌ഠപിള്ളയുടെ നിര്യാണത്തില്‍ എന്‍എസ്‌എസ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സസ്‌ അനുശോചന യോഗം ചേര്‍ന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 23, 2015 10:58 hrs UTC

ഡാലസ്‌: ജൂണ്‍ 18 നു സമുദായ അംഗങ്ങളെയും സഹപ്രവര്‍ത്തകരെയും വിട്ടു ഇഹലോകവാസം വെടിഞ്ഞ ശ്രീ പി.വി നീലകണ്‌ഠപിള്ളയുടെ ആത്മാവിനു നിത്യശാന്തി നേരുവാനായി എന്‍എസ്‌എസ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ അംഗങ്ങള്‍ ഒത്തുകൂടി. 2002 മുതല്‍ ആറു വര്‍ഷം സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനത്തിലൂടെ ലോകമെമ്പാടുമുള്ള നായര്‍ സമുദായ അംഗങ്ങളുടെ പ്രശംസയും ആദരവും നേടിയ ശ്രീ പി.വി നീലകണ്‌ഠ പിള്ള കഴിഞ്ഞ ചില വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു എങ്കിലും സാമുഹിക സാമുദായിക രംഗങ്ങളിലെ എല്ലാ വിവരങ്ങളും അദ്ദേഹം സശ്രദ്ധം നിരീക്ഷിച്ചിരുന്നു. ശ്രീ പി.വി നീലകണ്‌ഠ പിള്ളയുടെ നിര്യാണത്തില്‍ സമുദായത്തിന്‌ ഉണ്ടായത്‌ നികത്താനാകാത്ത നഷ്ടമാണെന്ന്‌ എന്‍ എസ്‌ എസ്‌ ഓഫ്‌ നോര്‌ത്ത്‌ ടെക്‌സാസ്‌ പ്രസിഡന്റ്‌ സത്യജിത്‌ നായര്‍ അറിയിച്ചു.

 

ഇഹലോകവാസം വെടിഞ്ഞ ആ മഹാന്റെ ആത്മാവിന്‌ നിത്യശാന്തി നേരുവനായി സമുദായ അംഗങ്ങള്‍ എന്‍ എസ്‌ എസ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌ ശ്രീ മന്മഥന്‍ നായരുടെ വസതിയില്‍ കൂടി. തദവസരത്തില്‍ നിരവധി സമുദായ അംഗങ്ങള്‍ ശ്രീ പി.വി നീലകണ്‌ഠ പിള്ളയെ അനുസ്‌മരിക്കുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. അനുസ്‌മരണ യോഗത്തില്‍ യശശരീരനായ സമുദായ ആചാര്യന്‍ മാര്‍ഗദര്‍ശനം നല്‌കിയ പാതയിലൂടെ സഞ്ചരിച്ച ശ്രീ പി വി നീലകണ്‌ഠ പിള്ള സമുദായത്തിന്‌ നല്‌കിയ നേതൃത്വം എല്ലാ സമുദായ അംഗങ്ങള്‍ക്കും നല്ല മാതൃകയാണെന്ന്‌ ശ്രീ മന്മഥന്‍ നായര്‍ അഭിപ്രായപ്പെട്ടു. നൂറിലേറെ നായര്‍ സമുദായ അംഗങ്ങള്‍ ഒത്തു ചേര്‍ന്ന്‌ ശ്രീ പി.വി നീലകണ്‌ഠ പിള്ളയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിക്കുകയും വരുന്ന നാളുകളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയും ചെയ്‌തു. പ്രമോദ്‌ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.