You are Here : Home / USA News

ഫിലാഡല്‍ഫിയായില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Friday, June 26, 2015 10:49 hrs UTC

ഫിലാഡല്‍ഫിയ : മലങ്കര കത്തോലിക്കാ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍ 'അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ' വിശുദ്ധ യൂദാ തദ്ദേവൂസിന്റെ പെരുന്നാള്‍ ജൂണ്‍ 13 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി ഇടവക സമൂഹം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.
ജൂണ്‍ 13ന് ഇടവക വികാരി റവ.ഡോ.സജി മുക്കൂട്ടിന്റെ മുഖ്യ കാര്‍മ്മിക്ത്വത്തില്‍ നടത്തപ്പെട്ട വി.കുര്‍ബാനയോടു കൂടി പെരുന്നാളിനു തുടക്കമായി. തുടര്‍ച്ചയായ 9 ദിവസങ്ങളില്‍ വി.കുര്‍ബ്ബാന, യൂദ്ദാ തദ്ദേവൂസിന്റെ നൊവേന, വചനപ്രഘോഷണം, വി.കുര്‍ബ്ബാനയുടെ വാഴ് വ് എന്നിവ നടത്തപ്പെട്ടു. വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്കും, വചനപ്രഘോഷണങ്ങള്‍ക്കും ഇടവക വികാരി റവ.ഡോ.സജി മുക്കൂട്ട്, ഇടവകയുടെ മുന്‍ വികാരിമാരായ മോണ്‍സിഞ്ഞോര്‍ ജോസഫ് സുന്ദരം, റവ.ജോണ്‍ തുണ്ടിയത്ത്, റവ.തോമസ് മലയില്‍ എന്നിവരും റവ.ജേക്കബ് ജോണ്‍, റവ. ജോണ്‍ മേലേപ്പുറം, റവ.അലക്‌സാണ്ടര്‍ കോയിക്കലേത്ത്, റവ.ജോണ്‍ അബ്രോസ്, റവ.ഷാജി സില്‍വ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജൂണ്‍ 21ന് സന്ധ്യാപ്രാര്‍ത്ഥന, വി.കുര്‍ബാന നോവേന എന്നീ ശുശ്രൂഷകള്‍ക്കു ശേഷം, റവ.ജോണ്‍ അബ്രോസ് വചന പ്രഘോഷണം നടത്തി. ദൈവീക അനുഭവം പൂമഴയായി പെഴ്തിറങ്ങിയ ബഹു. ജോണ്‍ അബ്രോസിന്റെ വചന പ്രഘോഷണം നിരവധി പേര്‍ക്ക് നവ്യാനുഭവമായി. അത്താഴ വിരുന്നിനു ശേഷം 'കരിമരുന്ന് പ്രയോഗം' നടത്തപ്പെട്ടു.
ജൂണ്‍ 22 ഞായര്‍, ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു റവ. സജി മുക്കൂട്ട് മുഖ്യ കാര്‍മ്മിക്ത്വം വഹിച്ചു. അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൂദ്ദാ തദ്ദേവൂസിന്റെ നാമത്തില്‍ വിശ്വാസികള്‍ അനേകം അത്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്നതായി അദ്ദേഹം പ്രസംഗ മദ്ധ്യേ പറഞ്ഞു.
വി.കുര്‍ബാനയ്ക്കു ശേഷം, മുത്തുക്കുടകള്‍, കൊടിവാദ്യമേളം ഇവയുടെ അകമ്പടിയോടെ വിശുദ്ധ യുദ്ദാ തദ്ദേവൂസിന്റെ രൂപവും വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടത്തപ്പെട്ടു.
പെരുന്നാള്‍ ശുശ്രൂഷകള്‍ ധ്‌ന്യമാക്കി തീര്‍ക്കാന്‍ നേതൃത്വം നല്‍കിയ ബഹു.വൈദീകര്‍ക്ക് ഇടവക കൂട്ടായ്മയുടെ നാമത്തിലുള്ള നന്ദി സെക്രട്ടറി ബിജു കുരുവിള അറിയിച്ചു. നേര്‍ച്ച ഭക്ഷണത്തോടും, കൊടി ഇറക്കലോടും കൂടി പെരുന്നാള്‍ സമാപിച്ചു.
തിരുനാള്‍ ദിനത്തോടനുബന്ധിച്ച് 'ഫാദേഴ്‌സ് ഡേ' ആഘോഷങ്ങളും നടത്തപ്പെട്ടു. ലളിതമായി നടത്തപ്പെട്ട സമ്മേളനത്തില്‍ സണ്ടേ സ്‌ക്കൂള്‍ നേയും, യുവജനങ്ങളേയും പ്രതിനിധീകരിച്ച് സുബിന്‍ സാമുവേല്‍, സെല്‍വി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാ പിതാക്കന്‍മാര്‍ക്കും സമ്മാനം വിതരണം ചെയ്യപ്പെട്ടു. പിതാക്കന്മാര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെട്ടു. പിതാക്കന്‍മാര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് റവ. സജു മുക്കൂട്ട് നേതൃത്വം നല്‍കി. നീനാ ചാക്കോ, ജേക്കബ് ജോസഫ് എന്നിവര്‍ എം.സി.മാരായി നിന്നു. സെന്റ് ജൂഡ് ഇടവകയില്‍ നിന്നും ഈ വര്‍ഷം ഹൈസ്‌ക്കൂള്‍ ഗ്രാജുവേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു.
9 ദിവസങ്ങള്‍ തുടര്‍ച്ചയായി നടത്തപ്പെട്ട പെരുന്നാള്‍ ആഘോഷങ്ങളില്‍ ധാരാളം വിശ്വാസികള്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിച്ചു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.