You are Here : Home / USA News

അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കും

Text Size  

Story Dated: Saturday, June 27, 2015 10:51 hrs UTC

ചാരുംമൂട് ജോസ്

 

നാളെ നാട്ടില്‍ ജനങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍  ശബരിനാഥിനെ കേവല ഭൂരിപക്ഷത്തിന് വിജയിപ്പിച്ചെടുക്കാമെന്ന് ഉറപ്പാക്കാം. കാത്തിരിക്കാം ജൂണ്‍ 30 വരെ. പക്ഷേ ഈ വിജയം യു.ഡി.എഫിന്റെയോ മ്മന്‍ ചാണ്ടിയുടെയോ വിജയമോ ആയിരിക്കില്ല. മറിച്ച് സംശുദ്ധമായ രാഷ്ട്രീയം അരുവിക്കരക്കാര്‍ക്കും കേരളത്തിനും മാതൃകയാക്കി ജീവിച്ചു അകാലത്തില്‍ ചരമമടഞ്ഞ ബഹുമാനപ്പെട്ട ഏവരുടെയും പ്രീയപ്പെട്ട ശ്രീ.കാര്‍ത്തികേയന്റെ ആദര്‍ശശുദ്ധിയുടെ വിജയമായിരിക്കും. ഈ വിജയത്തില്‍ അഹങ്കാരം പൂണ്ട് ആഘോഷിക്കാതെ ഇനിയും ഉള്ള നാളുകള്‍ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി യു.ഡി.എഫ് സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഉമ്മന്‍ ചാണ്ടി മാത്രേേ ഉള്ളോ കേരളത്തില്‍ മന്ത്രിമായിട്ടുള്ളൂ? ബാക്കിയുള്ളവരും സ്വന്തം നാടിനു വേണ്ടി അധ്വാനിക്കാന്‍ ബാദ്ധ്യസ്ഥരല്ലേ. വിവാദങ്ങളും കുറെ തറക്കല്ലീടിലും മാത്രമാണോ ഇക്കൂട്ടരുടെ ജോലി. ഓരോ ദിവസവും വ്യാജ വിവാദങ്ങള്‍ കെട്ടിച്ചമച്ചു ജനങ്ങളെയും സംസ്ഥാനത്തെയും മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും കേരളത്തെ വികസനത്തില്‍ നിന്നു പിന്നോട്ടടിക്കുകയാണ്. എന്തുകൊണ്ട് അന്യസംസ്ഥാനത്തെ വാര്‍ത്തകള്‍ ഇവര്‍ ചൂണ്ടിക്കാണിക്കാത്തത്. ജീവന്‍ ഭയമുള്ളതുകൊണ്ട് മാത്രമാണ് ഇക്കൂട്ടര്‍ അതിന് തയ്യാറല്ല. കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്ന വ്യാജ മാധ്യമക്കാരെ നിലയ്ക്കു നിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങള്‍ക്ക് വിവാദങ്ങള്‍, പീഡനക്കഥകള്‍, ബാറുകേസുകളേക്കാള്‍ വേണ്ടത് ശുദ്ധജലം, പാര്‍ക്കാന്‍ ഒരു വീട്, കഴിക്കാന്‍ ആഹാരം, നടക്കാന്‍, യാത്ര ചെയ്യാന്‍ കൊള്ളാവുന്ന റോഡുകള്‍ ഇതൊക്കെ പ്രാഥമികമായ മൗലികാവകാശമാണ്. അതു നിഷേധിച്ചു ഇനിയും സര്‍ക്കാരുകള്‍ മുമ്പോട്ടു പോകരുത്. ഇനിയുള്ള സമയം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസനങ്ങളും കര്‍മ്മപരിപാടികളും അതിവേഗം നടപ്പാക്കുക അല്ലെങ്കില്‍ വരും തിരഞ്ഞെടുപ്പുകളില്‍ കേരള ജനത ഒന്നൊടങ്കം നിഷേധ വോട്ടു രേഖപ്പെടുത്താന്‍ മടികാട്ടില്ല. ജാഗ്രതൈ. ജയ്ഹിന്ദ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.