You are Here : Home / USA News

അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ വാര്‍ഷീകം സമ്മേളനം വിജയകരമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 27, 2015 10:54 hrs UTC

ഹൂസ്റ്റണ്‍:ഫെഡറേഷന്‍ ഓഫ് അലിഗര്‍ അലുമനി അസ്സോസിയേഷന്‍ പതിനാലാമത് വാര്‍ഷീക സമ്മേളനം ജൂണ്‍ 12 മുതല്‍ 14വരെ ഹൂസ്റ്റണ്‍ റിവര്‍ ഓക്‌സിലെ ക്രൗണ്‍ പ്ലാസായില്‍ വെച്ചു വിജയകരമായി നടത്തപ്പെട്ടു.
ജൂണ്‍ 12 വെള്ളിയാഴ്ച വൈകുന്നേരം പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍, ഡിന്നര്‍, ടാലന്റ് ഷോ എന്നീ പരിപാടികളോടെ സമ്മേളനത്തിന്റെ തിരശ്ശീല ഉയര്‍ന്നു.
ശനിയാഴ്ച രാവിലെ അബ്ദുള്‍ ഹഫീസ് ഖാന്റെ ഖുറാന്‍ പാരായണത്തോടെ ഉല്‍ഘാടന സമ്മേളനം നടന്നു. പ്രൊഫ. ഹബീബ് സുബരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഷക്കീല്‍ അന്‍സാരി, മുഖ്യാതിഥി അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി പ്രൊഫ. വൈസ് ചാന്‍സലര്‍ ബ്രിഗേഡിയര്‍(റിട്ടയേര്‍ഡ്) സയ്യദ് അഹമ്മദ് അലി, പ്രതിനിധികള്‍ എന്നിവരെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ഡോ.സയ്ഫ് ഷെയ്ക്ക് വാര്‍ഷീക റിപ്പോര്‍ട്ടും, ട്രഷറര്‍ അലി ആസാദ് റിസ് വി കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ക്ക് പരസ്പരം പരിചയപ്പെടുന്നതിനുള്ള അവസരമായിരുന്നു.
സമ്മേളനത്തിന്റെ മുഖ്യചര്‍ച്ച വിഷയത്തെക്കുറിച്ചുള്ള പ്രബന്ധം(എഡുക്കേഷണല്‍ ഓപ്പര്‍റ്റിയൂണിറ്റീസ് ഫോര്‍ വുമന്‍) ഡോ. നസീം അന്‍സാരി, ഡോ.സാദിയ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഇന്ത്യന്‍ ഗവണ്‍മെന്റ് മൈനോറട്ടി കമ്മീഷണര്‍ പത്മശ്രീ പ്രൊ.അക്തര്‍ വാസെ ഗസ്റ്റ് സ്പീക്കറായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ പ്രതിനിധികള്‍ സജ്ജീവമായി പങ്കെടുത്തു.
ശനിയാഴ്ച വൈകീട്ട് ബാങ്ക്വറ്റ് ഡിന്നര്‍, കലാപരിപാടികള്‍ എന്നിവ നടത്തപ്പെട്ടു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പര്‍വ്വതാനിനി ഹരീഷ് മുഖ്യാതിഥിയായി പങ്കെടുത്തു. അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകര്‍ സര്‍ സയ്യദിന്റെ വിദ്യാഭ്യാസരംഗത്തെ തുടങ്ങിവച്ച വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് തയ്യാറാകണമെന്ന് ഹരീഷ് ഉദ്‌ബോധിപ്പിച്ചു. ശനിയാഴ്ചയിലെ സമ്മേളന പരിപാടികള്‍ അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി ഗാനാലാപനത്തോടെ സമാപിച്ചു. പെര്‍വെയ്‌സ് ജാഫ്‌റി നന്ദി പറഞ്ഞു. ഞായറാഴ്ച രാവിലെ ചര്‍ച്ചാ സമ്മേളനവും ചോദ്യോത്തരവേളയും നടത്തപ്പെട്ടു. പ്രൊഫ. താഹിര്‍ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. അടുത്ത സമ്മേളനം ഫോനിക്‌സില്‍ നടത്തുവാന്‍ തീരുമാനിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതിന് പ്രവര്‍ത്തിച്ച ഏവര്‍ക്കും പ്രസിഡന്റ് നന്ദി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.