You are Here : Home / USA News

ഐ.എന്‍.ഓ.സി.യുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പു അവലോകനവും ആലോചനായോഗവും നടത്തി

Text Size  

Story Dated: Saturday, June 27, 2015 11:01 hrs UTC

ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയ

ഫിലഡല്‍ഫിയ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയായുടെ(കേരള ചാപ്റ്റര്‍) ആഭിമുഖ്യത്തില്‍ ജൂണ്‍ 26 വെള്ളിയാഴ്ച 7 മണിക്ക് സെ.തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റില്‍ ചിക്കാഗോയില്‍ നടക്കുന്ന ദേശീയ സമ്മേളനവും, ഉപതിരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കര നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ സ്ഥിതി ഗതികളെകുറിച്ചും ഉള്ള ആലോചനായോഗം സംഘടിപ്പിക്കുകയുണ്ടായി.
ഇന്ത്യയിലെ തന്നെ ഭരണരീതികളില്‍ നൂതന ആശയങ്ങളിലൂടെയും, പരിഷ്‌കാരങ്ങളിലൂടെയും ഭരണം നടത്തി വിജയിപ്പിക്കുന്ന കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചൂടുവാനും അരുവിക്കരയിലെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വച്ച് അക്കാലത്തില്‍ പൊലിഞ്ഞുപോയ കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റെ മകനുമായ ശബരീനാഥിന് വിജയിപ്പിക്കേണ്ടിയത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അരുവിക്കര നിയോജക മണ്ഡലത്തിലെ സമ്മതീദാനാവകാശക്കാര്‍ എക്കാലത്തും കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആഹ്ലാദിച്ചിട്ടുള്ളവരാണെന്നും മുന്നോട്ടുള്ള നാടിന്റെ വികസന കാര്യത്തില്‍ മുന്നണി ബന്ധം പോലും നോക്കാതെ എത്രയും വേഗം ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനായി കഠിനപ്രയത്‌നം ചെയ്യുന്ന യുഡിഎഫ് മന്ത്രിസഭക്ക് കൈത്താങ്ങായി ഈ ഉപതിരഞ്ഞെടുപ്പ് മാറണമെന്നും വ്യക്തിസ്വാതന്ത്ര്യം, ആക്രമ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും അരാചകത്വ രാഷ്ട്രീയം നടത്തുവാന്‍ കേരളക്കരയില്‍ ഇനിയെങ്കിലും അനുവദിച്ചു കൂടെന്നും യോഗം ഒന്നടങ്കം പറയുകയുണ്ടായി.
തദവസരത്തില്‍ കൂടിയ യോഗത്തില്‍ കുര്യന്‍ രാജന്‍ (പ്രസിഡന്റ്, കേരള ചാപ്റ്റര്‍) അദ്ധ്യക്ഷം വഹിച്ചു. ഐക്യജനാതിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി അരുവിക്കര നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന ശബരീനാഥിനെ ഫോണില്‍ വിളിച്ച് പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ വിജയാശംസകള്‍ സജീകരിങ്കുറ്റി(വൈസ് പ്രസിഡന്റ്, കേരള ചാപ്റ്റര്‍) അറിയിച്ചു.
തുടര്‍ന്ന് ആഗസ്റ്റില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ദേശീയ സമ്മേളനത്തിനെ കുറിച്ച് വിശദമായി ജോബി ജോര്‍ജ്ജ്(ഐ.എന്‍.ഓ.സി.നാഷ്ണല്‍, പ്രസിഡന്റ്) യോഗത്തില്‍ അറിയിക്കുകയും. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യുന്ന സ്മരണികയുടെ കമ്മറ്റിയിലേക്ക് ജീമോന്‍ ജോര്‍ജ്ജിനേയും, അലക്‌സ് തോമസിനേയും നോമിനേറ്റ് ചെയ്യുകയും ദേശീയ സമ്മേളനത്തില്‍ കൂടുതല്‍ ആളുകള്‍ പോയി പങ്കെടുക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.
സന്തോഷ് ഏബ്രഹാം(സെക്രട്ടറി), ബാബു മാരാട്ട്(ട്രഷറാര്‍), ഫിലിപ്പോസ് ചെറിയാന്‍(ജോ.ട്രഷറാര്‍), യോഹന്നാന്‍ ശങ്കരത്തില്‍(വൈ.പ്രസിഡന്റ്), കുര്യാക്കോസ് ഏബ്രഹാം, ഈപ്പന്‍ മാത്യു, തോമസ് എം ജോര്‍ജ്ജ്, സാജന്‍ വര്‍ഗീസ് തുടങ്ങിയവരും കൂടാതെ ധാരാളം കോണ്‍ഗ്രസ് അനുഭാവികളും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.