You are Here : Home / USA News

മാര്‍ ഗ്രീഗോറിയോസ് ദേവാലയം സമര്‍പ്പിക്കപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, June 27, 2015 11:11 hrs UTC

ഡാലസ്:മെസ്‌കീറ്റ് പട്ടണത്തില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിലുള്ള മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഇടവകയുടെ നൂതന ദേവാലയം ഭദ്രാസനമെത്രാപ്പോലീത്ത അഭിവന്ദ്യ യെല്‍ദൊ മാര്‍ തീത്തോസ് തിരുമേനി ഡസനിലധികം വൈദീകരുടെയും ബഹുശതം വിശ്വാസികളുടെ സാന്നിധ്യ സഹകരണത്തോടെ കൂദാശ ചെയ്തു സഭയ്ക്കായി സമര്‍പ്പിച്ചു. ജൂണ്‍ 21-ാം തീയ്യതി വൈകീട്ട് 7.30 മണിക്ക് പള്ളിയില്‍ എത്തിച്ചേര്‍ന്ന തിരുമേനിയെ വികാരി ഫാദര്‍ വി.എം.തോമസ് ഹാരാര്‍പ്പണം ചെയ്തും ദേവാലയ കവാടത്തില്‍ ദീപം നല്‍കിയും സ്വീകരിച്ചാനയിച്ചു.
അഭിവന്ദ്യ തിരുമേനി ദേവാലയത്തിന്റെ നൂതന നിലവിളക്ക് പ്രകാശിപ്പിച്ചു ഇടവകയ്ക്കായി സമര്‍പ്പിച്ചശേഷം ദേവാലയപ്രതിഷ്ഠക്കും വിശുദ്ധ മൂറോന്‍ അഭിഷേകത്തിനും മുഖ്യകാര്‍മ്മികത്വം നല്‍കി. കോറസ്പ്പിക്കോപ്പമാരായ ജോണ്‍ വര്‍ഗീസ്, ചെറിയാന്‍ മൂഴയില്‍, ജോണ്‍ തെക്കേമറ്റം എന്നിവരും വൈദീകാരയ ഡോക്ടര്‍ പി.പി. ഫിലിപ്പ് വര്‍ഗീസ് പോള്‍(ന്യൂജേഴ്‌സി), പ്രദോഷ് മാത്യു(ഒക്കലഹോമ), ബിനു ജോസഫ്(ഹൂസ്റ്റണ്‍), ബിനുതോമസ്, പോള്‍ തോട്ടക്കാട്ട്, കുര്യന്‍ ജോസഫ്, എബി എബ്രഹാം എന്നെ വൈദീകരും സഹകാര്‍മ്മികരായിരുന്നു. വികാരി ഫാദര്‍ വി.എം. തോമസ് പരിശുദ്ധ മൂറോന്‍ വഹിച്ച് ശുശ്രൂഷയില്‍ ഭാഗഭാക്കായി. ഹൂസ്റ്റണ്‍ സെയിന്റ് മേരീസ് ഇടവക വികാരി ഫാ.ബിനു ജോസഫ് സന്ദേശം നല്‍കി. അഭിവന്ദ്യ തിരുമേനിയുടെ ആശീര്‍വാദത്തെ തുടര്‍ന്ന് വിശ്വാസികള്‍ നവാര്‍പ്പിത ദേവാലയത്തില്‍ പ്രഥമവഴിപ്പാട് അര്‍പ്പിച്ചു. തുടര്‍ന്ന അത്താഴ വിരുന്നു നല്‍കപ്പെട്ടതോടെ തലേനാളത്തെ ചടങ്ങുകള്‍ സമാപിച്ചു.
ജൂണ്‍ 22 നു പ്രഭാതനമസ്‌കാരത്തിനും വി.മാമോദീസക്കും ശേഷം അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും കോറസ്പ്പിക്കോപ്പമാരായ ജോണ്‍ വര്‍ഗീസ്, ചെറിയാന്‍ മൂഴയില്‍ എന്നിവരുടെ സഹകാര്‍മ്മിക്തവത്തിലും വി.മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ചു. വി.കുര്‍ബാന മധ്യത്തില്‍ ഇടവകയുടെ സ്ഥാപക വികാരി റവ.ഫാദര്‍.വി.എം. തോമസിനെ കോറപ്പിസ്‌ക്കോപ്പോ സ്ഥാനത്തെക്കുയര്‍ത്തുകയും നവകോറസ്പ്പിക്കോപ്പ വി.കുര്‍ബാന പൂര്‍ത്തീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ തിരുമേനി അധ്യക്ഷം വഹിക്കുകയും സെക്രട്ടറി ഏലിയാസ് ജോണ്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. വിവിധ ഇടവകകളെയും സഭകളെയും സംഘടനകളെയും പ്രതിനിധീകരിച്ചു എക്യൂമെനിക്കല്‍ വേദിയെ പ്രതിനിധീകരിച്ചും നവകോറസ്പ്പിക്കോപ്പക്ക് ആശംസകളും ഉപഹാരങ്ങളും നല്‍കി. ഇടവകക്ക് വേണ്ടി ഏലിയാസ് ജോണും(സെക്രട്ടറി), ഷെറി ജോര്‍ജും(ട്രഷറര്‍), ഇട്ടിചെറിയമണിയും(വൈസ്പ്രസിഡന്റ്), ഉപഹാരങ്ങള്‍ നല്‍കി നവകോറസ്പ്പിക്കോപ്പയെ ആദരിച്ചു. ഷെറി ജോര്‍ജ്ജിന്റെ(ട്രഷറര്‍) കൃതജ്ഞതക്ക് ശേഷം നവാഭിഷിക്തനായ വി.എം.തോമസ് കോറസ്പ്പിക്കോ മറുപടി പ്രസംഗവും നന്ദി പ്രകാശനവും നടത്തി. തുടര്‍ന്ന് നല്‍കിയ ഉച്ചഭക്ഷണത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.