You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ്‌; ആത്മീയചൈതന്യം പ്രാപ്യമാക്കുവാന്‍ ഇടയാകും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 28, 2015 11:07 hrs UTC

അമേരിക്കയില്‍ കുടിയേറിപാര്‍ക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ വിശ്വാസികളുടെ ആദ്യാത്മിക പരിപോഷണത്തിന്‌ സുപ്രധാന പങ്കുവഹിക്കുന്ന ഒരു ആത്മീയശുശ്രൂഷയാണ്‌ വര്‍ഷംതോറും ഇവിടെ സമ്മേളിക്കുന്ന കുടുംബസംഗമം . എല്ലാ വര്‍ഷവും വളരെ ക്രമീകൃമായി നടക്കുന്ന ഈസംരംഭം 1980 കളില്‍ ഭദ്രാസനത്തിലെ ചില വൈദീകരുടെ നേതൃത്വത്തില്‍ പ്രാദേശികമായി തുടങ്ങിയെങ്കിലും പില്‍ക്കാലത്ത്‌ അഭിവന്ദ്യ മക്കാറിയോസ്‌ തിരുമേനിയുടെ നേ തൃത്വത്തില്‍ ഭദ്രാസനതലത്തില്‍ എല്ലാവര്‍ഷവും വിശ്വാസികള്‍ഒന്നിച്ചുകൂടുന്ന കുടുംബ സംഗമമായി ഇതുവളര്‍ന്നു. പിന്നീട്‌ അഭിവന്ദ്യ ബര്‍ണ്ണബാസ്‌ തിരുമേനിഭദ്രാസന ചുമതല യേറ്റശേഷം ഭദ്രാസനതലത്തിലും പ്രാദേശികതലത്തിലും ഇത്‌കൂടുതല്‍ ഏകോപിപ്പിക്കുവാന്‍ തക്കവണ്ണം സാധിച്ചു. സഭയുടെ വളര്‍ച്ചയുടെപാതയിലെ ഒരുനിര്‍ണ്ണായക കാല്‍വയ്‌പായിരുന്നു 2009 ല്‍ അമേരിക്കന്‍ ഭദ്രാസനത്തെ രണ്ടുഭദ്രാസനമായി ക്രമീകരിച്ചത്‌.

 

സൗത്ത്വെസ്റ്റ്‌ ഭദ്രാസനത്തിന്റെ മറ്റെല്ലാ ആദ്യാത്മിക ശുശ്രുഷകളെ പോലെയും ഈ വാര്‍ഷിക കുടുംബസംഗമവും വ്യക്തികളുടെ ആത്മീയ ജീവിതത്തിന്റെ വളര്‌ച്ചയ്‌ക്ക്‌ ഉന്നതമായ സ്ഥാനം വഹിക്കുന്നു . ഹൂസ്റ്റന്‍ കേന്ദ്രീകരിച്ചു ഈ ഭദ്രാസനംരൂപീകൃതം ആയതിനുശേഷം കുടുംബസംഗമത്തിന്റെ ക്രമീകരണത്തിന്‌ ചിലമാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചു. ഭദ്രാസനത്തിന്റെ വിശാലമായ ഭൂമിശാസ്‌ത്ര വിസ്‌ത്രുതിയും യാത്രാക്ലേശങ്ങളും കണക്കിലെടു ത്ത്‌ ഭദ്രാസനതലത്തില്‍ മൂന്നുവര്‍ഷങ്ങളില്‍ ഒരിക്കലായും മേഖലാതലത്തില്‍ മൂന്നുവര്‍ഷങ്ങളില്‍ ഒരിക്കലായും പ്രാദേശികതലത്തില്‍ മൂന്നുവര്‍ഷങ്ങളില്‍ ഒരിക്കലായും ഭദ്രാസനത്തിലെ മുഴുവന്‍കുടുംബങ്ങളുടെയും പങ്കാളിത്തം സാധ്യമാവുക എന്നലക്ഷ്യത്തോട്‌കൂടി ഒരുചാക്രിക രൂപത്തില്‍ രൂപഭേദം വരുത്തി . 2009-ല്‍ ഭദ്രാസനതലത്തിലുള്ള ആദ്യത്തെ കുടുംബ സംഗമം ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റനില്‍ ബഹു പിഎം ചെറിയാന്‍ അച്ചന്റെ നേ തൃത്വത്തിലുള്ള കമ്മറ്റിയുടെ േമല്‍നോട്ടത്തില്‍ നടത്തുവാന്‍ സാധിച്ചു.പുതിയ ഭദ്രാസനംരൂപികൃതമായതിനുശേഷമുള്ള പ്രഥമസംരംഭംവന്‍ വിജയമാക്ക ുന്നതിനും നവഭദ്രാസനത്തിലെ പ്രധാനശുശ്രൂഷകന്‍ എന്ന നിലക്ക്‌ ബലഹീനനായ നമുക്ക്‌ സ്വാഗതം അര്‌പ്പിക്കുന്നതിനും ഭദ്രാസനത്തിലെ എല്ലാവൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ തിളക്കമാര്‍ന്ന ഒരുകൂട്ടായ്‌മ ആയിരുന്നു അത്‌ .

 

ഈ ഭദ്രാസനത്തിന്റെ ഔപചാരികമായ ഉത്‌ഘാടനം അതോടൊപ്പംആഘോഷമായി നടത്തുവാനും സാധിച്ചു . ഭദ്രാസനതലത്തിലുള്ള അടുത്ത കുടുംബസംഗമം 2012-ല്‍ ബഹു ജോര്‍ജ്‌ ദാനിയേല്‍ അച്ചന്റെ മേല്‍നോട്ടത്തിലുള്ള കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫ്‌ളോറിഡയില്‍ വച്ചുനടന്നു. മുന്‍വര്‍ഷത്തെപോലെ തന്നെ ഈ കുടുംബസംഗമവും ഭംഗിയായി നടത്തപ്പെട്ടു എന്നതിലുപരിയായി 2000 വര്‍ഷം പിന്നിട്ട മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ യശസ്സു ഉയര്‍ത്തിയ അവിസ്‌മരണീയ നാഴികകല്ലെന്നു വിശേഷിപ്പിക്ക ാവുന്ന കാതോലിക്കെറ്റു പുനസ്ഥാപനത്തിന്റെ ശതാബ്‌ദി ആഘോഷവ ും ഭഭ്രാസനം ഒന്നാകെ ആഭിമാന ആഹ്ലാദത്തോടെകൊണ്ടാടിയതും ഈസംഗമത്തിന്റെ മാറ്റു വര്‍ധിപ്പിച്ചു. വീണ്ടും 2015-ല്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്ന ഭദ്രാസനതലത്തിലുള്ള മൂന്നാമത്തെ കുടുംബസംഗമം ആണ്‌. ഡാളസ്സിലെ ഇന്റെര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍വച്ചു നടക്കുന്ന ഈ മഹാസമ്മേളനം ഭദ്രാസനത്തിലെ യുവതലമുറ വൈദീകഗണത്തില്‍ പെട്ട മാറ്റ്‌ അലക്‌സാണ്ടര്‍ അച്ഛന്റെ പ്രധാന ചുമതലയില്‍ ഭദ്രാസനകൌണ്‌സില്‍ മെംബര്‍ എല്‍സന്‍ സാമുവേല്‍, സെക്രടറി യും ലിജിത്‌ മാത്യു ട്രഷറാറുമായി ഡാളസ്‌ ഏരിയയിലെ എല്ലാ ഇടവകകളിലെയും വൈദികരുടെയും നേത്രുത്വത്തിലുള്ള ബ്രിഹുത്തായ കമ്മറ്റി ഈസംരംഭത്തിന്റെ വിജയത്തിന്‌ അത്യധ്വാനം ചെയ്യുന്നു.

 

മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസ്സേലി േയാസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിദീയന്‍ ബാവയുടെ മഹനീയ സാന്നിധ്യവും നിരണം ഭദ്രാസനമേ ്രതപ്പോലിത്ത അഭിവന്ദ്യ ക്രിസൊസ്റ്റമൊസ്‌ തിരുമേനിയുടെയും സഭയുടെ വൈദീക ട്രസ്റ്റി വന്ദ്യ ജോണ്‍സ്‌ എബ്രഹ ാം കൊനാട്ട്‌ അച്ചന്റെയും മലങ്കരസഭയുടെ അനുഗ്രഹീത കണ്‍വന്‍ഷന്‍പ്രസംഗകനായ വര്‍ഗീസ്‌ വര്‍ഗീസ്‌ അച്ഛന്റെയും (മീനടം ) നേതൃത്വവും ഈകുടുംബസംഗമത്തിന്റെ വിജയത്തിനു ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നു. അമേരിക്കയുടെ സാമൂഹിക പാശ്ചാതലത്തെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പേ ാള്‍ കുടുബസംഗമം വളരെപ്രാധാന്യം അര്‍ഹിക്കുന്ന ഒരു ആത്മീയ സമ്മേളനമാണ്‌ . തലമുറകള്‍ പിന്നിടും തോറും കുടുംബബന്ധങ്ങള്‍ക്ക്‌ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നഈകാലഘട്ടത്തില്‍പരിശ ുദ്ധസഭയുടെനേതൃത്വത്തില്‍നടത്തപ്പെടുന്ന ഈ കൂട്ടായ്‌മ സമകാലീന യുഗത്തില്‍ഒരു അനിവാര്യതയായിമാറുന്നു. കൂടുമ്പോള്‍ ഇമ്പകരമാകേണ്ട കുടുംബബന്ധങ്ങള്‍ക്കിടയില്‍ ഇന്നുബാധിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹശൂന്യത പലകുടുംബഗളുടെയും അടിത്തറ ഇളക്കുന്നു . ലയം നഷ്ടപ്പെട്ടു പ്രളയമായ്‌ തീരുന്ന കുടുംബബന്ധങ്ങളെ കൂട്ടിഇണ ക്കി ബന്ധിപ്പിക്കുന്ന ഒരുചാലകമായ്‌ തീരുവാന്‍ ഒരുപരുധിവരെ ഈ സംഗമത്തിന്‌ സാധിക്കുന്നു. പരസ്‌പരം തുണയായിരിപ്പാന്‍ തക്കവണ്ണംദൈവംകൂട്ടി യോജിപ്പിച്ച്‌ അനുഗ്രഹിച്ച ഭാര്യാഭര്‍ തൃബന്ധം നിസ്സാരകാരണങ്ങളില്‍ തകര്‍ന്നു തരിപ്പണമാകുന്ന കാഴ്‌ചയും ആധുനിക ലോകത്ത്‌ സാധാരണമാണ്‌ .

 

ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍വേര്‍പിരിക്കാന്‍ പാടില്ലഎന്ന ദൈവകല്‌പ്പനയുടെ അടിസ്ഥാനത്തില്‍ ബന്ധങ്ങളെ ഊട്ടിഉറപ്പിയ്‌ക്കേണ്ടത്‌ സഭയുടെ പ്രധാന ദൗത്യമായ്‌ നാം കാണുന്നു .മനുഷ്യന്റെ സ്‌നേഹബന്ധത്തിന്റെ ലോകംവിശാലമാക്ക്‌കാന്‍ സേ ാഷ്യല്‍ മീഡിയകള്‍ ഒരുക്കുന്ന നൂതനസാങ്കേതിക മാധ്യമങ്ങള്‍നാംകയയടക്കി പുതിയ ബ ന്ധങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍ അളന്നുതിട്ടപെടുത്താന്‍ സാധിക്കാത്തവിധത്തില്‍ ജീവിത പങ്കാളി മനസുകൊണ്ട്‌ വദൂരതിലാകുന്നത്‌ ആധുനികബന്ധങ്ങളുടെ ആഴമില്ലായ്‌മയ്‌ക്കു അടിവരഇടുന്നു .പാശ്ചാത്യസംസ്‌കാരത്തിന്റെ പശ്ചാതലത്തില്‍ വളര്‌ന്നുവരുന്ന ഭാരതീയപൈതൃക പാരമ്പര്യമുള്ള നമ്മുടെകുഞ്ഞുങ്ങള്‍ ഈസംസ്‌കാര വൈരുദ്ധ്യങ്ങളുടെ നടുവില്‍ നിസ്സഹായത യോടെ പകച്ചുനില്‌ക്കുന്ന ത്‌ സൂഷ്‌മമായിപരിശോധിക്കുമ്പോള്‍ നമുക്ക്‌കാണാന്‍കഴിയും, . ഈവിഷയങ്ങളുടെ ഒരുപരിഹാരംതേടിയാണ്‌ കുടുംബസംഗമം എന്നആത്മീയ സംഘടന രൂപകല്‌പ്പന ചെയ്‌തതുംരൂപം കൊണ്ടതും .

 

 

പറുദീസയില്‍ അനുസരണകേടുമൂലം ആദ്യമനുഷ്യന്‍ കൈവിട്ടുകളഞ്ഞ ദൈവ ത്താല്‍ സ്രിഷ്ടിക്കപ്പെട്ട കുടുംബംഎന്നസ്വര്‌ഗം ഭൂമിയില്‍ പുനസ്ഥാപിക്കപെടുമ്പോള്‍ ദൈവംനമ്മെ ഭാരമെല്‌പ്പിച്ച ഉത്തരവാദിത്വത്തിന്റെ പൂര്‍ണ്ണ വെളിപ്പെടുത്തുന്നു എന്ന ആഴമായ തിരിച്ചറിവിലേക്ക്‌നമ്മുടെ ബോധത്തെ പ്രകാശിപ്പിക്കുവാന്‍ ഈകൂടായ്‌മ നമ്മെ സജ്ജമാക്കുന്നു . ദബ്ദങ്ങളില്‍ നിന്നും ശതാബ്ദങ്ങളിലേക്കും ശതാബ്ദങ്ങളില്‍നിന്നും സഹസ്രാബ്ധങ്ങ ളിലെക്കും കാലചക്രംപ്രയാണം ചെയ്യുമ്പോള്‍ ലോകത്തിന്റെ അബദ്ധ സഞ്ചാരങ്ങള്‍ക്ക്‌ അനുസൃതമായി മാറ്റപ്പെടെ ണ്ടതല്ല നമ്മുടെ കുടുംബബന്ധങ്ങള്‍ എന്നായാതാര്‍ത്ഥ്യം നാം തിരിച്ചറിയണം .അതേപോലെ വിശാലമായ കുടുംബബന്ധങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നും ഒറ്റപ്പെട്ട ജീവ ിതത്തിന്റെ ഗ്രഹാതുരത്വം അനുഭവിക്കുന്ന അമേരിക്കയിലെ മലയാളി സമൂഹത്തിനു പുതിയ ബ ന്ധങ്ങള്‍ സ്ഥാപിക്കുവാനും വിശാലമായ സാമൂഹിക കാഴ്‌ച പാടിലേക്ക്‌ ബന്ധങ്ങളെ രൂപപ്പെടുത്തിഎടുക്കുന്നതിനും ഈ സമ്മേളനം വഴിഒരുക്കുന്നു. പ്രത്യേകിച്ചും ഇവിടെ വളരുന്ന പുതിയതലമുറയെ സംബധിച്ച്‌ അ വരുടെ സ്വത്വം ഇടവകയില്‍മാത്രം ഒതുങ്ങുന്ന സുഹൃത്‌ബന്ധങ്ങള്‍ക്ക്‌ ഉപരിയായി ഭദ്രാസ നത്തിന്റെ വിവിധമേഖലകളില്‍ ജീവിക്കുന്ന സമപ്രായത്തിലുള്ള സമാനമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന ആളുകളെയും അതിനെ അതിജീവിച്ച ആളുകളുടെ അനുഭവങ്ങളേയും പങ്കുവെക്കുവാനും അങ്ങനെ നല്ലസുഹൃത്‌ബന്ധങ്ങള്‍ വളര്‍ത്തുവാനുംഇതു ഉപകരിക്കും.

 

 

സുറിയാനിസഭാ പൈതൃകത്തില്‍താന്‍ഒരുഒറ്റപ്പെട്ട വ്യക്തിയല്ലതനിക്കൊപ്പം അമേരിക്ക യില്‍ വളരുന്നവലിയൊരു സമൂഹത്തിന്റെ പിന്‌ബലം ഉണ്ടെന്നുമുള്ള ബോദ്ധ്യത്തിലേക്ക്‌ ഈകൂട്ടായ്‌മ നമ്മെ നയിക്കുന്നു .മൂന്നുവര്‍ഷങ്ങളില്‍ ഒരിക്കല്‍ സമ്മേളിക്കുന്ന ഈവാര്‍ഷിക കുടുംബസംഗമം മലങ്ക ര ഓര്‍ത്തഡോക്‌സ്‌ സഭ എന്ന ഒറ്റകുടുംബത്തിലെ മക്കളുടെ ഒത്തുചേരലാണ്‌ .അങ്ങനെ അമേരിക്ക എന്നവിശാലമായ രാജ്യത്തുജീവിക്കുന്നസഭാ മ ക്കളെ ഒന്നിച്ചുകൂട്ടി സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയു ംപൈതൃകത്തിന്റെ യും അമൂല്യഭാവങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഏഴാംകടലിനക്കരെ ജീവിക്കുന്നതാന്‍ ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല എന്നവികാരവും ഒരുവലിയ വിശ്വാസ സമൂഹത്തിന്റെഭാഗമാനെന്നുള്ള ബൊധ്യവുമെല്ലാം ജീവിതത്തിനുനൂതനതാളവും അര്‍ത്ഥവും പ്രതീക്ഷയും നല്‌കുന്നു. 2000 വര്‌ഷം പഴക്കമുള്ള ഈ പുരാതനസഭയുടെ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പഠനചര്‌ച്ചകല്‌ക്കൊപ്പം കുടുംബങ്ങളുടെ സമഗ്രമായ കെട്ടുറപ്പിനും ആത്മീയവും ഭൗതീകവുമായ പുരോഗതി ക്കുംഅത്യന്താപേക്ഷിതമായ പഠനകളരികളും ചര്‍ച്ചാക്ലാസ്സുകളും , ഓരോ പ്രായത്തിലുള്ള ആളുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ക്രമീകരിച്ചിട്ടുണ്ട്‌ . ഇന്ന്‌ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മദ്യം മയക്കുമരുന്ന്‌ ഇതുപോലെയുള്ള നീരാളിപിടുത്തങ്ങളുടെ കരാളഹസ്‌തങ്ങളില്‍ നിന്നും വിമോചിതരകാന്‍ ത ക്ക ശക്തമായ ഉള്‍പ്രേരണഉളവാക്കുന്ന ചിന്തകളെ സ്വാംശീകരിക്കുവാന്‍ ഈ സംഗമതിലൂടെ സാധിക്കുന്നു. ഇന്റര്‍നെറ്റ്‌പോലെയുള്ള സോഷ്യല്‍മീഡിയകളുടെ അമിതമായ ദുരുപയോഗ ങ്ങള്‍ക്ക്‌ അടിമപ്പെട്ട വിവിധ പ്രായത്തില്‍ പെട്ടിരിക്കുന്ന ആളുകള്‌ക്ക്‌ നല്ല മാര്‌ഗനിര്‍ദേശം ലഭിക്കുവാന്‍ ഈസംഗമം ഉപയുകതമാകുന്നു. ഈ പ്രതിബദ്ധങളിലൂടെ കടന്നുപോകുന്നവര്‍ക്ക്‌ ആവശ്യമായ വ്യക്തിപരമായ കൗണ്‌സിലിംഗ്‌ , ഫാമിലികൌണ്‌സിലിംഗ്‌ എന്നിവയ്‌ക്ക്‌കുപുറമേ മാനസികവും ശ ാരീരികവുമായ വളര്‌ച്ചയ്‌ക്ക്‌ക്കുതകുന്ന ഒരുപുതിയ സൃഷ്ടിയായി രൂപപ്പെടുത്തി എടുക്കുവാന്‍ ആവശ്യമായ സാഹചര്യവും ഈ കോണ്‍ഫറന്‍സ്‌ ഒരുക്കുന്നു . തൊഴില്‍മേഖല യില്‍ ഇന്നുവര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങളും മാനസിക സംഘര്‍ഷങ്ങളും മൂലംനിരാശയുടെ ആഴങ്ങളിലേക്ക്‌ കൂപ്പുകുത്തുന്നവര്‍ക്കു ഈ നാലുദിവസത്തെ കൂടിവരവ്‌ അത്മീയോന്നതിയ ിലേക്ക്‌ അവരുടെ ചിന്തകളെനയിക്കുന്നതോടൊപ്പം തമാശകളും കലാകായിക വിനോദങ്ങള്‍ പ്രകടിപ്പിക്കാനും ആസ്വദിക്കുവാനുമുള്ള സാഹചര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്‌ . ആണ്ടുതോറും നടന്നു കൊണ്ടിരിക്കുന്ന ഈകുടുംബസംഗമത്തില്‍ ന െമ്മ അതിശയിപ്പിച്ചിട്ടുള്ള മറ്റൊരു സംഗതി എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുള്ള ആളുകള്‍ വീണ്ടും വീണ്ടും സംബന്ധിക്കുന്നു എന്നുള്ളതാണ്‌. ഇവിടെ നിന്നുംലഭിച്ചിട്ടുള്ള പലനല്ല അനുഭവങ്ങളും അവരെവീണ്ടും സംബന്ധിക്കുവാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ്‌ സത്യം . മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാബാവയുടെ സജീവസാന്നിധ്യം ഈ കോണ്‍ഫ്രെന്‍ സിനു ഇടയന്റെ പിന്നില്‍ അണിനിരക്കുന്ന ആടുകളുടെ ഉളളില്‍ പ്രസരിക്കുന്ന ആത്മവിശ്വാസം സൃഷ്ടിക്കുന്നു . തന്റെ തിരക്കിട്ടദിനങ്ങളെ നീക്കിവെച്ചു അമേരിക്കയില്‍ ജീവിക്കുന്ന മക്കളോ ടൊപ്പം താമസിച്ചു അവരുടെ പ്രശ്‌നങ്ങളെ ദൈവമുമ്പാകെ സമര്‌പ്പിക്കാന്‍ പരിശുദ്ധപിതാവു കാണിക്കുന്നവാത്സല്യം ഈസംഗമത്തിന്‌പുത്തന്‍ ഉണര്‍വ്‌ ഏകുന്നു . മലങ്കരസഭയുടെ വിദ്യാര്‍ഥികളുടെ സംഘടനയായ മാര്‍ ഗ്രിഗോറിയോസ്‌ മെമ്മൊറിയല്‍ യുവജനപ്ര സ്ഥാനത്തിന്റെ ജനറല്‍സെക്രട്ടറി ആയിരുന്ന സുപ്രധാനകണ്‍വന്‍ഷന്‍പ്രസ ം ഗകന്‍ വര്‍ഗീസ്‌ വര്‍ഗീസ്‌ അച്ചന്റെ പ്രോജ്വലിപ്പിക്കുന്ന പ്രഭാഷണങ്ങളും ക്ലാസുകളും ഈവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്‌. 2015 ജൂലൈ മാസം എട്ടാം തീയതി ബുധനാഴ്‌ച മുതല്‍ പതിനൊന്നാം തീയതി ശനിയാഴ്‌ചവരെ ഡള്ളസ്‌ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍വച്ച്‌ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ വാര്‍ഷിക കുടുംബസംഗമം കൂടുതല്‍ അനുഗ്രഹപ്രദമാകുവാന്‍ ഇടയാകട്ടെ. അതോടൊപ്പം ഈസംഗമത്തിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന വൈദികരുടെയും കമ്മറ്റി അംഗങ്ങളുടെയും നിസ്വര്‍തമായപ്രവരത്തനങ്ങളെ വിലമതിക്കുന്നു . ഈ സമ്മേളനത്തില്‍സംബധിക്കുന്ന എല്ലാവര്‍ക്കും വാക്കുകള്‍ക്കതീതമായ ആത്മീയ ചൈതന്യം പ്രാപ്യമാക്കുവാന്‍ ഇടയാകും എന്നുഞാന്‍ ദൈവത്തില്‍ പ്രത്യാശിക്കുന്നു . എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.